മധ്യപ്രദേശ്; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവാവ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. പോലീസ് സംഘം ഇയാളെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് മരണപ്പെട്ടത്. അതിനു മുന്‍പ് ഇയാള്‍ മൂന്ന് പോലിസിനെതിരെയും വെടിയുതിര്‍ത്തിരുന്നു. ഇയാളെ കണ്ടെത്തി പോലീസിന് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ‘
പണത്തിനായുള്ള ഗൂഢാലോചനയില്‍ താന്‍ കുടുങ്ങി’ എന്നായിരുന്നു പ്രതിയുടെ ഫേസ്ബുക്കിലെ അവസാന പോസ്റ്റ്. ഞാന്‍ ആരെയും ബലത്സംഗം ചെയ്തിട്ടില്ല. ഗ്രാമം മുഴുവന്‍ ഇതറിയാം… ഇന്നലെ നടന്നത് മാത്രമാണ് ഞാന്‍ ചെയ്തത്. ഞാന്‍ ഇവിടെ സിദ്ധ് ബാബ പുച്ചി വാലെ റോഡിന് സമീപം ഉണ്ടെന്ന് എസ്പിയോട് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇവിടെ വന്നാല്‍ എന്നെ കാണാം. ദയവായി വരൂ. ഞാന്‍ നിങ്ങളെ എല്ലാവരെയും വിളിക്കുന്നു. ഇവിടെ ഈ കുന്നിന്റെ അണക്കെട്ടിന് സമീപം ഞാന്‍ കാണും… ഇവിടെ അടുത്തുള്ള ഒരു തൊഴിലാളിയുടെ മൊബൈലില്‍ നിന്നാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നതെന്ന്് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.