HealthWorld

2024 ലെ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്ക്

പ്രോട്ടീന്‍ ഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള കണ്ടുപിടുത്തതിനാണ് ഇവര്‍ക്ക് മെഡല്‍ ലഭിച്ചത്.

രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്ക്. ശാസ്ത്രജ്ഞരായ ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസാബിസ്, ജോണ്‍ ജമ്പര്‍ എന്നിവര്‍ക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.പ്രോട്ടീന്‍ ഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള കണ്ടുപിടുത്തതിനാണ് ഇവര്‍ക്ക് മെഡല്‍ ലഭിച്ചത്. ഈ വര്‍ഷം അംഗീകരിക്കപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്ന് അതിശയകരമായ പ്രോട്ടീനുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണ്.

പ്രോട്ടീന്‍ ഘടനകളെ അവയുടെ അമിനോ ആസിഡ് സീക്വന്‍സുകളില്‍ നിന്ന് പ്രവചിക്കുന്നതാണ് ഇവരുടെ കണ്ടുപിടുത്തതെന്ന് അക്കാദമി പ്രസ്താവനയില്‍ പറഞ്ഞു. ബേക്കറിന് ‘കമ്പ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനിനാണ് നല്‍കിയിരിക്കുന്നത്. ഹസാബിസും ജമ്പറും ‘പ്രോട്ടീന്‍ ഘടന പ്രവചനത്തിന് കാരണക്കാരാണെന്ന് അക്കാദമി പറഞ്ഞു. ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ച മെഡിസിന്‍, ഫിസിക്സ് എന്നിവയ്ക്ക് പിന്നാലെയാണ് രസതന്ത്രത്തിനും സമ്മാനം ലഭിച്ചത്.

ഡയനാമൈറ്റ് കണ്ടുപിടുത്തക്കാരനും സമ്പന്നനായ വ്യവസായിയുമായ ആല്‍ഫ്രഡ് നൊബേലിനോടുള്ള ആദരവിനാലാണ് നോബല്‍ സമ്മാനങ്ങള്‍ നല്‍കുന്നത്.’ മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നല്‍കിയവര്‍ക്കാണ് ഈ സമ്മാനങ്ങള്‍ ലഭിക്കുന്നത്. വെദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *