ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ വിക്ഷേപിച്ച പിഎസ്എൽവി-സി37 റോക്കറ്റിന്റെ മുകൾ ഭാഗം കടലിൽ സുരക്ഷിതമായി തിരിച്ചെത്തി. കൃത്രിമ ഉപഗ്രഹങ്ങളുമായി 2017 ഫെബ്രുവരിയിൽ കുതിച്ചുയർന്ന റോക്കറ്റിന്റെ അവശിഷ്ടം 470 കിലോമീറ്റർ ഭൂമിയിൽനിന്നും അകലെയുള്ള ഭ്രമണപഥത്തിൽ ചുറ്റിത്തിരിയുകയായിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി റോക്കറ്റിന്റെ അവശിഷ്ടം അറ്റ്ലാന്റിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി ഉറപ്പിക്കാൻ ഐഎസ്ആർ ഓയ്ക്കായി.
ലോക ചരിത്രത്തിൽ ആദ്യമായി 104 സാറ്റ്ലൈറ്റ് ഒരു വിക്ഷേപണ വാഹനത്തിൽ അയച്ചു ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു ഐ എസ് ആർ ഓ 2017 ഫെബ്രുവരിയിൽ. ഫെബ്രുവരിയിൽ ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപണ വാഹനം കുതിച്ചുയർന്നത് ഭൗമനിരീക്ഷണത്തിനുള്ള കാർടൊസാറ്റ്-2ഡിയ്ക്കൊപ്പം മറ്റ് 103 ഉപഗ്രഹങ്ങളെയും കൂടി വഹിച്ചുകൊണ്ടാണ്. സാറ്റലൈറ്റുകൾ വിജയകരമായി എത്തിച്ചേർന്നു എങ്കിലും റോക്കറ്റിന്റെ മുകൾ ഭാഗം 470 – 494 കിലോമീറ്റർ പരിധിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുകയായിരുന്നു.
ബഹിരാകാശ അവശിഷ്ടങ്ങൾ യു എസ് സ്പേസ് കമാൻഡ് കൃത്യമായി പിന്തുടർന്നിരുന്നു. 2024 സെപ്റ്റംബർ ആറിന് രാത്രി 9.19 ഓടെ പിഎസ്എൽവി-സി37 റോക്കറ്റിൻറെ ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും നോർത്ത് അറ്റ്‌ലാൻഡ് സമുദ്രത്തിൽ സുരക്ഷിതമായി പതിക്കുകയും ചെയ്തു.
ഇന്ത്യയുടെ ചരിത്ര നേട്ടം
ലോക ചരിത്രത്തിൽ ആദ്യമായി ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ കൃത്രിമ ഉപഗ്രഹങ്ങളെ അയച്ച രാജ്യം എന്ന അഭിമാനം നേട്ടം ഇതോടെ അന്ന് ഇന്ത്യ സ്വന്തമാക്കി. മൂന്നു ഇന്ത്യൻ ഉപഗ്രഹങ്ങൾ കൂടാതെ ഒരു കസാക്കിസ്ഥാൻ, നെതർലാൻഡ്, യു എ, എന്നിവയുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കൻ ഐക്യനാടുകളുടെ 96 ഉപഗ്രഹങ്ങളും ഈ ദൗത്യത്തിൽ വിക്ഷേപിച്ചു.