NewsPolitics

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ബഹിഷ്കരിച്ച് ഇപി ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത് ആരംഭിച്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ നിന്ന് വിട്ട് നിന്ന് ഇ.​പി. ജ​യ​രാ​ജ​ൻ. നി​ല​വി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​ണ് ജ​യ​രാ​ജ​ൻ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷമുള്ള ആദ്യ സെക്രട്ടേറിയേറ്റ് യോഗമാണിത്.

ആഗസ്റ്റ് 30 വെള്ളിയാഴ്ച ചേർന്ന സിപിഎം സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്ന് ഇ.​പി. ജ​യ​രാ​ജ​നെ മാ​റ്റി ടി.പി. രാമകൃഷ്ണനെ തിരഞ്ഞെടുത്തത്. യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ​ക്കി​ടെ ഇ.​പി. ജ​യ​രാ​ജ​ൻ ക​ണ്ണൂ​രി​ലേ​ക്കു മടങ്ങിയിരുന്നു.

ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ, ക​ണ്ണൂ​രി​ലെ വീ​ട്ടി​ലാ​ണ് അദ്ദേഹമു​ള്ള​ത്.

ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതും ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയവും വൈദേകം റിസോർട്ട് അഴിമതി ആരോപണവുമെല്ലാം ഇപി ജയരാജന് പാരയായി എന്ന് വേണം കണക്കാക്കാൻ. എന്നാൽ പിണറായിയുടെ പിടിയിൽ അകപ്പെട്ട പാർട്ടിയിൽ നിന്ന് വിമത സ്വരങ്ങളെ പതിയെ പുറത്തേക്ക് തള്ളുന്നതാണ് എന്ന വിമർശനവും ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *