ചൈനീസ് ഹാക്കർമാർ യു എസ് സേവനദാതാക്കളുടെ നെറ്റ് വർക്കുകളിൽ കടന്നുകയറി ഡാറ്റ ചോർത്തിയെന്ന് റിപ്പോർട്ട്. ചൈന യു എസിലെ പ്രശസ്തമായ മൂന്ന് ബ്രോഡ്ബാൻഡ് കമ്പനിയുടെ ഡാറ്റ ചോർത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് ചൈന രംഗത്ത് എത്തിയിട്ടുണ്ട് ചൈനയുടെ മേൽ ആരോപണം അടിച്ചേൽപ്പിക്കുകയാണെന്നും തങ്ങളെ മോശക്കാരനാക്കി യു എസ് തെറ്റായ ആരോപണങ്ങൾ ഉയർത്തുകയാണെന്നാണ് ചൈനയുടെ വാദം.
യു എസ് ഈ സൈബർ ആക്രമണത്തിന് പേരിട്ടിരിക്കുന്നത് ‘സാൾട്ട് ടൈഫൂൺ’ എന്നാണ്. മറ്റു ഇന്റലിജിൻസ് വിഭാഗങ്ങൾ ലോക പൊതു ബോധത്തിൽ പ്രശസ്തമാണെങ്കിലും ചൈനയുടെ ചാരസംഘടനകളും ഇന്റലിജിൻസ് ഇതിവൃത്തങ്ങളും ലോ പ്രൊഫൈൽ നിലനിർത്തി പോകുകയായിരുന്നു ഇതുവരെ എന്നും യു എസ് കൂട്ടിച്ചേർത്തു. സി ഐ എസ് എന്ന പൊതു പ്ലാറ്റഫോമിൽ പ്രവർത്തിക്കുന്ന ചൈനീസ് ചാരസ്ഥാപനങ്ങൾ ലോകത്തെ മറ്റ് ചാരസംഘടനകളിൽ നിന്ന് തുല്യവും വ്യത്യസ്തവുമായ രീതിയെ ആസ്പദമാക്കി നിലകൊള്ളുന്നതാണ്.
വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തിനുള്ളിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിക്കുന്നത് ഇവരാണ്. ബെയ്ജിങ്ങിലാണ് ആസ്ഥാനമെങ്കിലും ചൈനയിലുടനീളം നഗരങ്ങളിലും പട്ടണങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. ചൈനയുടെ ദേശീയ എംബ്ലത്തിനു പകരം, കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നമായ അരിവാൾ ചുറ്റിക ചിഹ്നമാണ് ഇവരുടെ ലോഗോയിലുള്ളത് എന്നതു സവിശേഷതയാണ്. 1983നു മുൻപ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്‌മെന്റ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന എംഎസ്എസ് പിന്നീട് പേരിലും പ്രവർത്തനത്തിലും പരിഷ്‌കരിക്കപ്പെടുകയായിരുന്നു.