മുംബൈ: ബിറ്റ്‌കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശില്‍പാഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും കോടതി നോട്ടീസ് അയച്ചു. മുംബൈയിലെ ജുഹു ഏരിയയിലെ വീടും പൂനെയിലെ ഒരു ഫാം ഹൗസും ഒഴിയാനാണ് കോടതിയുടെ നിര്‍ദേശം. ഇഡിയുടെ നോട്ടീസ് ചോദ്യം ചെയ്ത് നടി ശില്‍പ ഷെട്ടിയും വ്യവസായി ഭര്‍ത്താവ് രാജ് കുന്ദ്രയും ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ബുധനാഴ്ചയാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നോട്ടീസ് അയച്ച കോടതി വിഷയം വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. പത്ത് ദിവസത്തിനകം മുംബൈയിലെ വസതിയും പൂനെയിലെ ഫാംഹൗസും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് താര ദമ്പതികള്‍ക്ക് നോട്ടീസ് ലഭിച്ചത്. ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒഴിപ്പിക്കല്‍ ഉത്തരവോ നോട്ടീസോ നല്‍കാനാവില്ലെന്ന് ഹര്‍ജികളില്‍ പറയുന്നു.ഒക്ടോബര്‍ 3-നാണ് ദമ്പതികളുടെ അഭിഭാഷകന്‍ പ്രശാന്ത് പാട്ടീല്‍ പറഞ്ഞു. നോട്ടീസുകള്‍ ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം അവ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
അപേക്ഷകര്‍ക്ക് അവരുടെ സ്ഥലം ഒഴിയാന്‍ വലിയ അടിയന്തര സാഹചര്യമില്ലെന്നും അത്തരം ഒഴിപ്പിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത് അനാവശ്യമാണെന്നും ഹര്‍ജികളില്‍ പറയുന്നു. രണ്ട് പതിറ്റാണ്ടായി ആറ് അംഗങ്ങളുള്ള അവരുടെ കുടുംബത്തോടൊപ്പം താമസിക്കുന്ന അവരുടെ റെസിഡന്‍ഷ്യല്‍ പരിസരമാണ് ഇത്. ഒഴിപ്പിക്കല്‍ നോട്ടീസുകളുടെ പ്രഭാവം സ്റ്റേ ചെയ്യണമെന്നും ഹര്‍ജികള്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെയ്ത കുറ്റകൃത്യവുമായോ കുറ്റകൃത്യത്തിന്റെ ഏതെങ്കിലും വരുമാനവുമായോ അവരുടെ താമസസ്ഥലത്തിന് യാതൊരു ബന്ധവുമില്ലെന്നും ഹര്‍ജികള്‍ കൂട്ടിച്ചേര്‍ത്തു.