
Kerala Assembly News
കോൺഗ്രസ് എംഎൽഎമാർക്ക് നിയമസഭയുടെ താക്കീത്
തിരുവനന്തപുരം: നാല് കോൺഗ്രസ് എംഎൽഎമാർക്ക് താക്കീത് നൽകി നിയമസഭ. മാത്യു കുഴൽനാടൻ, സജീവ് ജോസഫ്, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവർക്കാണ് നിയമസഭ താക്കീത് നൽകിയത്.
സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ പിടിച്ചതിനും ഡയസിൽ കയറി പ്രതിഷേധിച്ചതുമാണ് സഭാമര്യാദകൾ ലംഘിച്ച കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇതുസംബന്ധിച്ച പ്രമേയം, പാർലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിക്കുകയും മുഖ്യമന്ത്രി അനുകൂലിച്ച് സംസാരിക്കുകയും ചെയ്തു. പ്രമേയത്തെ പ്രതിപക്ഷം എതിർത്തെങ്കിലും വോട്ടിനിട്ട് പാസാക്കി.