കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് തട്ടിപ്പ്; താക്കീത് നൽകി പോലീസ്

തൃശ്ശൂരിലെ വ്യവസായിയിൽനിന്ന് ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് 20 ലക്ഷം രൂപയാണ്.

supreme court

പാലക്കാട്: തട്ടിപ്പിനായി പുതിയ വഴികൾ തേടി നിർമ്മിച്ചത് കോടതിയുടേത് എന്ന പേരിൽ വ്യാജ വെബ്സൈറ്റ്. കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ച് സംഘം. ജാഗ്രത നിർദേശം നൽകി പോലീസ്, സാധാരനക്കാര ജനങ്ങൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വിശ്വസിക്കുന്നതിനായാണ് വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത്. ഇരകളെ പറഞ്ഞു വിശ്വസിപ്പിക്കുകയും അവരിൽ നിന്ന് പണം തട്ടുകയുമാണ് ലക്ഷ്യം. ഇത് സത്യമെന്ന് വിശ്വസിച്ചു പലരും പണം നൽകി തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നു. വെർച്വൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചാണ് പലരിൽനിന്നും പണം തട്ടുന്നത്. എന്നാൽ, വെർച്വൽ അറസ്റ്റുരീതി നിലവിലില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ തൃശ്ശൂരിലെ വ്യവസായിയിൽനിന്ന് ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് 20 ലക്ഷം രൂപയാണ്. അദ്ദേഹം ഉപയോഗിക്കുന്ന മൊബൈൽ നമ്പർ മുംബൈയിൽ ഒരു ഗൗരവമുള്ള ക്രിമിനൽക്കേസിൽ പെട്ടതാണെന്നും സുപ്രീംകോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത്. വിശ്വസിപ്പിക്കാനായി കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ വെബ്‌സൈറ്റിൽ പരിശോധിക്കുവാനും ആവശ്യപ്പെടുകയും ചെയ്തു.

കേസിൽ നിന്നും ഒഴിവാക്കുന്നതിനായി തട്ടിപ്പുകാർ വ്യവസായിയോട് 20 ലക്ഷം രൂപ ആവശ്യപ്പെടുകയും വ്യവസായി പണം നൽകുകയും ചെയ്തു. എന്നാൽ താൻ പറ്റിക്കപ്പെട്ടെന്നു മനസിലായതോടെ പിറ്റേന്ന് തന്നെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇടപെടുകയും 19. 90 ലക്ഷം രൂപയും തിരിച്ചു പിടിക്കുകയും ചെയ്തു. പണം നഷ്ടമായെന്ന് വ്യവസായി ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ വിളിച്ചറിയിച്ചതുകൊണ്ടാണ് തിരിച്ചു ലഭിച്ചതെന്നും പറഞ്ഞു.

ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിന് ഇരയായികസീഞ്ഞാൽ കഴിവതും വേഗത്തിൽ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ട്
വിവരം അറിയിക്കണമെന്നും. തട്ടിപ്പ് നടന്നു ഒരു മണിക്കൂറിനുള്ളിൽ വിവരം അറിഞ്ഞാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സൂപ്രണ്ട് ഓഫ് പോലീസ് മേധാവി ഹരി ശങ്കർ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments