കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഐഎസ്എല്ലിലെ കീരീടമില്ലാത്ത രാജാക്കൻമാരാണ്. എത്രയോ പ്രാവശ്യം കയ്യെത്തും ദൂരത്തുനിന്ന് ബ്ലാസ്റ്റേഴ്സിന് കപ്പ് നഷ്ടപ്പെട്ടിട്ടുണ്ട്. എത്രയൊക്കെ മാറ്റം വരുത്തിയിട്ടും സ്ഥിരതയോടെ കളിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുമില്ല.
കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറയെ നിയമിച്ചപ്പോൾ സ്റ്ററെ ആദ്യം ആവശ്യപ്പെട്ടത് ഒരു സെറ്റ്പീസ് കോച്ചിനെ വേണമെന്നാണ്. ഇതിനെ തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെറ്റ്പീസ് കോച്ചായി ഫ്രെഡറിക്കോ മൊറൈസിനെ കൊണ്ടുവരുന്നത്. പക്ഷെ ഫ്രെഡറിക്കോ മൊറൈസ് വന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴും സെറ്റ്പീസുകൾ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന് കളികളിൽ വ്യക്തമാണ്.
എന്താണ് സെറ്റ് പീസുകൾ ?
സെറ്റ് പീസുകൾ ഫുട്ബോളിൻ്റെ ഒരു പ്രധാന ഭാഗമാണ്. ഒരു ഫുട്ബോൾ മത്സരത്തിൽ കളിനടന്നുകൊണ്ടിരിക്കുമ്പോൾ ഫൗൾ അല്ലെങ്കിൽ ഡെഡ് ബൗളായി ലൈൻ കടന്നു പന്ത് പുറത്തക്കു പോകുകയും, പന്തുമായി തിരികെ വരുമ്പോൾ ഉള്ളിലേക്കു പന്ത് അടിക്കുന്ന തിയറിയാണ് സെറ്റ് പീസ്.
സെറ്റ് പീസുകൾ ടീമുകൾക്ക് ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള അവസരമാണ്, അവ പലപ്പോഴും പിച്ചിൻ്റെ ഫോർവേഡ് ഏരിയയിൽ ഉപയോഗിക്കുന്നു.
സെറ്റ് പീസുകളുടെ ഉദാഹരണങ്ങളാണ് കോർണറുകൾ, ഫ്രീ കിക്കുകൾ, പെനാൽറ്റി കിക്കുകൾ, ത്രോ-ഇന്നുകൾ, ഗോൾ കിക്കുകൾ തുടങ്ങിയവ. സാധാരണ ടീമുകൾ അവ പരിശീലിക്കാൻ ധാരാളം സമയം ചെലവഴിക്കുന്നു. ബോക്‌സിലേക്ക് പന്ത് വേഗത്തിൽ എത്തിക്കാനും സ്‌കോർ ചെയ്യുന്നതിനും സെറ്റ് പീസ് തന്ത്രങ്ങൾ ഉപയോഗിക്കും.
ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് സെറ്റ്പീസിൽ നിന്ന് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ല. അതോടൊപ്പം മറ്റൊരു നിരാശകരാമായ കാര്യം എന്താന്ന് വെച്ചാൽ ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച കഴിഞ്ഞ 12 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന് കോർണറുകളിൽ നിന്ന് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല.
നിലവിൽ സെറ്റ്പീസ് കോച്ചുകൾ ഇല്ലാത്ത ക്ലബ്ബുകൾ പോലും മികച്ച രീതിയിൽ തന്നെയാണ് സെറ്റ്പീസുകൾ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ സെറ്റ്പീസുകളുടെ കാര്യത്തിൽ പരിഹാരം കണ്ടത്തെണം അല്ലാതെ ബ്ലാസ്റ്റേഴ്സിന് മാച്ചുകളിൽ സ്ഥിരത നിലനിർത്താനും ഗോളുകൾ നേടാനും കഴിയില്ല.