
ഓഫറുകളുടെ പെരുമഴ തീർത്ത് ബിഎസ്എൻഎൽ
ന്യൂഡൽഹി: ഓഫറുകളുടെ പെരുമഴയുമായി ബിഎസ്എൻഎൽ. ഭാരത് ഫൈബറിൻ്റെ ഫെസ്റ്റിവൽ ധമാക്ക ഓഫറുമായിട്ടാണ് ഇപ്പോൾ ബിഎസ് എൻ എൽ എത്തിയിരിക്കുന്നത്. ഒരു മാസത്തെ ഓഫറിന്റെ ചാർജ് 499 രൂപയിൽ നിന്ന് 100 രൂപ കുറച്ചു 399 രൂപ ആക്കിക്കൊണ്ടാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മൂന്നു മാസത്തേക്ക് മാത്രമാണ് ഈ ഫൈബർ ഓഫറിന്റെ കാലാവധി. മൂന്നു മാസത്തിനു ശേഷം 499 രൂപയുടെ പഴയ ഓഫറുമാണ് ഈടാക്കുക.
3300 GB ഉപയോഗിക്കും വരെ 60 MBPS എന്ന മികച്ച വേഗതയും ബി എസ് എൻ എൽ വാഗ്ദാനം ചെയ്യുന്നു. ഇതിനു ശേഷം ഇതിന് ശേഷം 4 എംബിപിഎസ് ആയിരിക്കും വേഗത. ഭാരത് ഫൈബർ കണക്ഷൻ എടുത്താൽ ഇപ്പോൾ ആദ്യ മാസം സർവീസ് സൗജന്യവുമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ ന്റെ 997 രൂപയുടെ റീചാർജ് പ്ലാൻ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. 160 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാനിന്റെ പ്രതിമാസ ചിലവ് പരിശോദിച്ചാൽ 199 രൂപയെ വരുന്നുള്ളു.
ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്‌ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, ലിസ്റ്റിൻ പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, വൗവ് എന്റർടെയ്ൻമെന്റ് തുടങ്ങിയവയാണ് 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ അധിക ആനുകൂല്യങ്ങളായി ലഭിക്കുന്നത്. ഇപ്പോൾ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 24ന് അകം റീച്ചാർജ് ചെയ്താൽ 24ജിബി എക്‌സ്ട്രാ ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും.