വാട്സാപ്പ് ഉപയോഗിക്കാത്തവരായി ചുരുക്കം ചില ആളുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ. ഇടയ്ക്കിടെ പുത്തൻ അപ്ഡേറ്റുകളുമായി നമ്മുടെ മുന്നിലേക്ക് എത്തുന്നവയാണ് വാട്സാപ്പ് പോലുള്ള സോഷ്യൽ മീഡിയ. ഇപ്പോൾ ഇതാ പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകകയാണ് വാട്സാപ്പ്. ഇനി ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ലൈക്ക് ചെയ്യുന്ന പോലെ ലൈക്കും ടാഗും ചെയ്യാം.
ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ലൈക് ചെയ്യുന്നപോലെ സ്റ്റാറ്റസ് കാണുന്നതിന് സൈഡിൽ കാണുന്ന ഹാർട്ടിൽ ടച്ച് ചെയ്താൽ ഗ്രീൻ കളർ ആകുകയും ലൈക് ചെയ്തുവെന്ന് സ്റ്റാറ്റസ് ഇടുന്ന ആൾക്ക് കാണാനും സാധിക്കുന്നു. ഇതുപോലെ തന്നെ നമ്മുടെ ഇൻസ്റ്റാഗ്രാമിൽ ടാഗ് ചെയ്യുന്നതുപോലെ നമ്മുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവരെ നമുക്ക് ടാഗ് ചെയ്യുവാനും സാധിക്കും. ഇത് ഷെയർ ചെയുന്നത് വളരെ സ്വകാര്യമായിരിക്കും. നമ്മൾ ആരെ ടാഗ് ചെയ്യുന്നുവോ അവർക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളു. റീ മെൻഷൻ ചെയ്താലും അവർക്ക് മാത്രമേ കാണാനും അറിയാനും പറ്റുകയുള്ളു. ഇൻസ്റ്റാഗ്രാം ഫേസ്ബുക് എന്നിവയിൽ ടാഗ് ലൈക്ക് മെൻഷൻ ചെന്നതുപോലെയാണ് പുതിയ അപ്ഡേഷന് വാട്സാപ്പിലും.