CrimeNational

റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങി കിടന്ന രണ്ടുപേരെ മരപ്പലകകൊണ്ടടിച്ചു, ഒരാള്‍ മരണപ്പെട്ടു. പ്രതി പിടിയില്‍

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങി കിടന്ന രണ്ടുപേരെ മരപ്പലകകൊണ്ടടിച്ചു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മറ്റ് രണ്ട് പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തതായി സര്‍ക്കാര്‍ റെയില്‍വേ പോലീസ് (ജിആര്‍പി) അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് പ്ലാറ്റ്ഫോമില്‍ ഉറങ്ങുകയായിരുന്ന രണ്ടുപേരെ യാതോരു പ്രകോപനവുമില്ലാതെ മരപ്പലകകൊണ്ട് പ്രതി തലയ്ക്കടിച്ചത്.

മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സര്‍ക്കാര്‍ റെയില്‍വേ പോലീസ് (ജിആര്‍പി) അറിയിച്ചു. പുലര്‍ച്ചെ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്നവരാണ് ആക്രമണത്തിനിര ആയത്. ഇരകളുടെ നിലവിളി കേട്ട് ജിആര്‍പിയുടെ പട്രോളിംഗ് സംഘം സംഭവസ്ഥലത്തേക്ക് എത്തുകയും പ്രതിയായ ജയ് കുമാര്‍ കേവാത്തിനെ (45) കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തമിഴ്‌നാട് സ്വദേശിയായ ഗണേഷ് കുമാര്‍ (40) ആണ് ആക്രമണത്തില്‍ മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അവര്‍ മയോ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.കൊലപാതകത്തിന് ജിആര്‍പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *