സ്മാർട്ഫോണുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കി ഗൂഗിൾ

ഫോൺ നിശ്ചിത സമയപരിധിയിൽ കൂടുതൽ ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടാൽ ഫോൺ ലോക്കാവും

google provide more security for smartphones

സ്മാർട്ട്‌ ഫോണുകൾക്ക് കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കി ഗൂഗിൾ. നഷ്ടപ്പെട്ടു പോകുന്നതും മോഷണം പോകുന്നതുമായ ഫോണുകൾ കണ്ടെത്താനുള്ള പുതിയ മാർഗ്ഗമാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനത്തിലൂടെയാണ് കമ്പനി ഡാറ്റയ്ക്കും ഫോണിനും സുരക്ഷയൊരുക്കുന്നത്. നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അതിൽ നിങ്ങളുടെ അതിലുള്ള വ്യക്തിപരമായ ഡേറ്റാ മറ്റാരുടെയും കൈയ്യിൽ എത്താത്ത രീതിയിൽ സംരക്ഷിക്കുമെന്ന് ഗൂഗിൾ. മോഷ്ടാവിന് തട്ടിയെടുത്ത ഫോൺ ഉപയോഗിക്കാനോ വിൽക്കാനോ സാധിക്കണമെന്നും ഇല്ല. ഇതിനായി എത്തുന്ന ഫീച്ചറാണ് തെഫ്റ്റ് ഡിറ്റെക്ഷൻ ലോക്ക് എന്നും പരിചയപ്പെടുത്തുന്നു.

പുതിയ സുരക്ഷാ ഫീച്ചറായ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനത്തിലൂടെ യുഎസിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് ഫോൺ ആയ ഷാവോമിയുടെ 14ടി പ്രോയിൽ ഈ ഫീച്ചർ കണ്ടെത്തിയതായി മിഷാൽ റഹ്‌മാൻ എന്നയാൾ ത്രെഡ്‌സിൽ പോസ്റ്റ് ചെയ്തു. പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് സംവിധാനത്തിനുള്ളത്. അതിൽ ആദ്യത്തേതാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്. മെഷീൻ ലേണിങ് സംവിധാനം ഉപയോഗിച്ച് ഫോൺ അതിന്റെ ഉപഭോക്താക്കളിൽ നിന്നും തട്ടിയെടുത്തിരിക്കുകയാണെന്നും ഉടമയിൽ നിന്ന് വാഹനത്തിലോ മറ്റോ ഓടിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയും. ഉടൻ തന്നെ ഫോൺ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്‌മോഡിലേക്ക് മാറും. ഇതോടെ മോഷ്ടാവിന് ഫോൺ തുറക്കാൻ സാധിക്കാതെ വരും.

ഓഫ്‌ലൈൻ ഡിവൈസ് ലോക്ക് ആണ് മറ്റൊരു ഭാഗം. ഫോൺ നിശ്ചിത സമയപരിധിയിൽ കൂടുതൽ ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടാൽ ഫോൺ ലോക്കാവും. ഫോൺ അസ്വാഭാവികമായി ഓഫ്‌ലൈൻ ആവുന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മോഷ്ടിച്ചയാൾ ഫോണിലെ കണക്ടിവിറ്റി ഓഫ് ചെയ്താലും ഈ ഫീച്ചർ ഫോണിന് സുരക്ഷ നൽകും. റിമോട്ട് ലോക്ക് ഫീച്ചറാണ് അടുത്തത്. ഫൈന്റ് മൈ ഡിവൈസ് മാനേജർ ഉപയോഗിച്ച് ഉപഭോക്താവിന് ഫോൺ ദൂരെ നിന്ന് ലോക്ക് ചെയ്യാനാവും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments