കെ വി തോമസിൻ്റെ ചെലവ് 57.41 ലക്ഷം

കെ വി തോമസ് കേരളത്തിന് വേണ്ടി എന്ത് ചെയ്തു? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

ഡൽഹിയിലെ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിനും സംഘത്തിനും ഖജനാവിൽ നിന്നും 57.41 ലക്ഷം നൽകിയെന്ന് മുഖ്യമന്ത്രി.സനീഷ് കുമാർ ജോസഫ് എം എൽ എയുടെ നിയമസഭ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. കെ.വി തോമസിന് ഓണറേറിയമായി 19, 38, 710 രൂപയും വിമാനയാത്ര ചെലവിനായി 7,18,460 രൂപയും ഇതുവരെ നൽകി.

കെ.വി തോമസിൻ്റെ സ്റ്റാഫുകൾക്ക് 29,75,090 രൂപ വേതനവും മറ്റ് അലവൻസുകളും ആയി നൽകി. കൂടാതെ കെ.വി തോമസിന് ഇന്ധനം അടിക്കാൻ 95,206 രൂപയും നൽകി. 13,431 രൂപ വാഹന ഇൻഷുറൻസിനും 1000 രൂപ ഓഫിസ് ചെലവ് എന്ന പേരിലും കെ.വി തോമസ് കൈപറ്റി.

കെ.വി തോമസ് ഏതൊക്കെ കാര്യങ്ങൾക്ക് ഇടപെട്ടു എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ ” കേരളത്തിൻ്റെ താൽപര്യങ്ങൾ ദേശീയതലത്തിൽ പ്രതിനിധീകരിക്കുന്നതിനായി കേന്ദ്ര മന്ത്രിമാരുമായി ഉയർന്ന തലത്തിൽ ചർച്ചകളും വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടികാഴ്ചകളും സംഘടിപ്പിക്കുകയും സംസ്ഥാന വികസനത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ തുടർച്ചയായി ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു”.

കെ .വി തോമസിൻ്റെ ഇടപെടൽ കൊണ്ട് കേരളത്തിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെങ്കിലും മുഖ്യമന്ത്രി അത് സമ്മതിച്ച് കൊടുക്കാൻ തയ്യാറാകുന്നില്ലെന്ന് നിയമസഭ മറുപടിയിൽ നിന്ന് വ്യക്തം.

കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായപ്പോള്‍ ശമ്പളം വേണ്ട ഓണറേറിയം മതി എന്ന നിലപാടാണ് കെ.വി തോമസ് സ്വീകരിച്ചത്.
ശമ്പളം ആണെങ്കില്‍ പെന്‍ഷന്‍ കിട്ടില്ല. അതുകൊണ്ടാണ് ഓണറേറിയം മതി എന്ന തന്ത്ര പരമായ നിലപാട് കെ.വി തോമസ് സ്വീകരിച്ചത്. എം.എല്‍.എ, എം.പി, അധ്യാപക പെന്‍ഷന്‍ എന്നിങ്ങനെ 3 പെന്‍ഷന്‍ ലഭിക്കുന്ന രാജ്യത്തെ അപൂര്‍വ്വം പേരില്‍ ഒരാളാണ് കെ.വി തോമസ്.

ഓണറേറിയം 1 ലക്ഷം രൂപയും യാത്രപ്പടി, ടെലിഫോണ്‍ തുടങ്ങിയ മറ്റ് അലവന്‍സുകളും കെ.വി തോമസിന് ലഭിക്കും. അടുത്തിടെ കെ.വി തോമസിന് സര്‍ക്കാര്‍ പ്രൈവറ്റ് സെക്രട്ടറിയേയും അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അതി വിശ്വസ്തനാണ് കെ.വി തോമസ്. യുപിഎ സർക്കാരിൻ്റെ കാലത്ത് മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായിരുന്ന പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്.

ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ പ്രൊഫ കെവി തോമസിനായി കേരള സർക്കാർ നിയമിച്ചിട്ടുണ്ട്. ജൂൺ മാസം വരെയുള്ള ഓണറേറിയം നേരത്തെ അനുവദിച്ചിരുന്നു. 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments