ഇന്‍വെസ്റ്റിഗേറ്റര്‍ ഓഫ് ദി ഇയര്‍’ എന്ന ബഹുമതി ലഭിച്ച പോലീസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്
അമേരിക്ക; അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച കയറിയ പോലീസുകാരന്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ജോര്‍ജിയയിലാണ് ഓബ്രി ഹോര്‍ട്ടണ്‍ എന്ന പോലീസുകാരന്‍ കൊലപ്പെടുന്നത്. യുഎസില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുന്നതിനിടെ ഡ്യൂട്ടിയിലില്ലാത്ത പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഇന്‍വെസ്റ്റിഗേറ്റര്‍ ഓഫ് ദി ഇയര്‍’ എന്ന ബഹുമതി ലഭിച്ച പോലീസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
പോലീസുകാരനായ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയില്‍ അല്ലാതിരുന്ന സമയത്താണ് അയല്‍വാസിയുടെ വീട്ടില്‍ കയറിയത്. വിസ്റ്റണെന്ന വ്യക്തിയുടെ വീടിനുള്ളിലേയ്ക്ക് പ്രവേശിച്ച ഓബ്രിയെ അപ്പോള്‍ തന്നെ വീട്ടുടമ നേരിട്ടു. പിന്നീട് വെടിവയ്ക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ ആണ് സംഭവം നടന്നത്. ഹോര്‍ട്ടണ്‍ ഒന്നുകില്‍ മാനസികാരോഗ്യ പ്രതിസന്ധിയിലായിരുന്നോ അല്ലെങ്കില്‍ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് അധികൃതര്‍ സംശയിക്കുന്നു.
വീട്ടുടമസ്ഥന്‍ സ്വയം പ്രതിരോധത്തിനായി പ്രവര്‍ത്തിച്ചപ്പോഴാണ് ഓബ്രിയെ വെടിവെച്ചത്. സംഭവം നടന്ന സ്ഥലത്തുനിന്ന് അര മൈല്‍ മാത്രം അകലെയാണ് ഉദ്യോഗസ്ഥന്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍ട്ടനെ അറ്റ്‌ലാന്റ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (APD) ഫ്യുജിറ്റീവ് യൂണിറ്റിലേക്ക് അടുത്തിടെയാണ് നിയമിച്ചത്. വളരെ വിവാദമായ കേസുകള്‍ അന്വേഷിച്ച ഹോര്‍ട്ടന് ഇത്തരം ഒരു വിധി വരുമെന്ന് കരുതിയില്ലെന്ന് അടുത്ത സഹപ്രവര്‍ത്തകര്‍ പറഞ്ഞു.