CinemaCrimeKerala

ചോദ്യം ചെയ്യലിനെത്തിയത് ആവിശ്യപ്പെട്ട രേഖയില്ലാതെ, രണ്ടര മണിക്കൂറിന് ശേഷം സിദ്ധിഖ് മടങ്ങി

കൊച്ചി: ബലാത്സംഗ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ സിദ്ധിഖ് രണ്ടര മണിക്കൂറിന് ശേഷം മടങ്ങി. ബലാത്സംഗ കേസില്‍ ഇന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ശനിയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല.

അക്കാര്യങ്ങള്‍ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. എന്നാല്‍, കന്റോണ്‍മെന്റ് സെന്ററിലാണ് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്ന് സിദ്ദിഖിനെ കന്റോണ്‍മെന്റ് സെന്ററിലേക്ക് മാറ്റി. നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ആക്ഷേപങ്ങള്‍ പൂര്‍ണമായി നിഷേധിച്ച് നടന്‍ സിദ്ദിഖ്. മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പരാതി ഉന്നയിച്ച് സത്രീയെ കണ്ടിട്ടില്ലെന്നാണ് സിദ്ധിഖ്് അന്വേഷണ സംഘത്തോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *