മുൻ കാമുകന്റെ മുഖത്ത് യുവതിയുടെ ആസിഡ് പ്രയോഗം

ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം

Acid Attack

യുവതി മുൻ കാമുകനെ നേരെ ആസിഡ് ഉപയോഗിച്ച് ആക്രമണം നടത്തി. യുവതിയെ പോലീസ് അറസ്റ് ചെയ്തു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഒരു റസ്റ്റോറന്റിൽ ഇരുവരും കണ്ടുമുട്ടിയപ്പോഴാണ് ആക്രമണം നടന്നത്. ആസിഡ് ആക്രമണത്തിൽ മുഖത്ത് ഗുരുതരമായ പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപെടുകയാണുണ്ടായത്. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവാഹ മോചിതയായ യുവതിയോട് മുൻപ് ഇയാൾ വിവാഹവാഗ്ദാനം നടത്തിയിരുന്നതായും പിന്നീട് ഇയാൾ യുവതിയെ ഭീഷണപ്പെടുത്തിയതുമായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. , ഇയാൾക്ക് കടുത്ത പരിക്കുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ആക്രമണത്തിന് ശേഷം അപകട സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരിക്കുകയാണ്.

യുവതി ആസിഡ് ഒഴിക്കുന്നതിന് മുമ്പ് ഇരുവരും സംസാരത്തിലേർപ്പെട്ടിരുന്നുവെന്നും, പിന്നീട് യുവതി ബാഗിൽ നിന്നു ആസിഡ് അടങ്ങിയ കുപ്പി എടുത്ത് യുവാവിന്റെ മുഖത്തേക്ക് ഒഴിച്ചുവെന്നും റസ്റ്റോറന്റിലെ സാക്ഷികൾ പറയുന്നു.

യുവതിക്കും ആക്രമണത്തിൽ ചെറിയ പൊള്ളലേറ്റതായി പൊലീസ് വ്യക്തമാക്കി, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോപണങ്ങളെയും, യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങളെയും കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments