ഇന്ന് ഒക്‌ടോബർ 6 ലോക സെറിബ്രൽ പാൾസി ദിനം. സെറിബ്രൽ പാൾസി രോഗബാധിതരായ ലോകത്തെ 18 ദശലക്ഷം വരുന്ന ജങ്ങളെ സഹായിക്കുക , എല്ലാവരെയും ഉൾപ്പെടുത്തി ഇന്ന് ലോകത്തെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. പുതിയ കണക്കിൽ പറയുന്നത് ലോകത്തിൽ 17 ദശലക്ഷം ജനങ്ങൾ സെറിബ്രൽ പാൾസി ഉള്ളവരാണ്. ചെറുപ്പകാലത്ത് കാണപ്പെട്ട് തുടങ്ങുന്ന ഒരു ചലനവൈകല്യമാണ് സെറിബ്രൽ പാൾസി അഥവാ (മസ്തിഷ്ക തളര്‍വാതം).
ലക്ഷണങ്ങൾ
അടയാളങ്ങളും വ്യക്തികൾക്കും പഴക്കത്തിനുമനുസരിച്ച് വ്യത്യാസമായി കാണപ്പെടുന്നു. സ്വാധീനക്കുറവ്, പേശികൾ മുറുകൽ, ബലക്കുറവ്, വിറയൽ എന്നിവയൊക്കെ സാധാരണയായി കാണപ്പെട്ടുവരുന്നു. സ്പർശനം, കാഴ്ച, കേൾവി, സംസാരം, വിഴുങ്ങൽ എന്നീ കഴിവുകളിലും സെറിബ്രൽ പാൾസി പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സമ പ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് ഇഴയാനും ഇരിക്കാനും നടക്കാനും ഈ രോഗമുള്ള കുട്ടികൾക്ക് പ്രയാസമാണ്. യുക്തിപരമായി ചിന്തിക്കാനും പ്രവർത്തിക്കാനും ചില രോഗികൾക്ക് സാധിക്കാതെ വരുന്നു. അപസ്മാരവും ഇവരിൽ കാണപ്പെടാറുണ്ട്.
കാരണങ്ങൾ
ചലനം, സന്തുലനം, ശരീരഭാവം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിലെ തകരാറ് മൂലമാണ് സെറിബ്രൽ പാൾസി ഉണ്ടാവുന്നത്. ഗർഭസ്ഥശിശുവായിരിക്കെ തന്നെയോ ജനിച്ചയുടനെയോ ഇവയുടെ തുടക്കം കാണുന്നത്. ഇരട്ടക്കുട്ടികളുള്ള ഗർഭധാരണം, മാസം തികയാതെയോ പ്രയാസകരമോ ഉള്ള പ്രസവം എന്നിവയും ടോക്സോപ്ലാസ്മോസിസ്, റുബെല്ല എന്നീ അണുബാധകളും സെറിബ്രൽ പാൾസിക്ക് സാധ്യത കൂട്ടുന്നു. മീഥൈൽമെർക്കുറി പോലുള്ള രാസവസ്തുക്കളുമായുള്ള സമ്പർക്കവും കുഞ്ഞായിരിക്കുമ്പോൾ തലക്കേൽക്കുന്ന ആഘാതങ്ങളും മറ്റു കാരണങ്ങളാണ്.