ന്യൂഡല്‍ഹി: നായ കുരച്ചത് അനുകരിച്ച കുട്ടിയെ ഉടമ മര്‍ദിച്ചു. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം നടന്നത്. ട്യൂഷന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് വയസുള്ള കുട്ടിയാണ് നായ കുരയ്ക്കുന്നത് കണ്ടു നില്‍ക്കുകയായിരുന്നു. പിന്നീട് കുട്ടി നായ കുരച്ചത് പോലെ കുരച്ചു. അത് നായയുടെ ഉടമയെ പ്രകോപിപ്പിച്ചു.
സ്കൂള്‍ ബാഗ് തോളില്‍ ഇട്ട കുട്ടിയെ ഉടമ മര്‍ദിക്കുന്നത് സമീപത്തെ സിസിടിവിയില്‍ തെളിഞ്ഞിരുന്നു.സിസിടിവി വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. കുട്ടിയെ നായയുടെ ഉടമ നിലത്തേയ്ക്ക് തള്ളി മാറ്റുകയും വീണ കുട്ടിയുടെ നെഞ്ചില്‍ ചവിട്ടുകയും ചെയ്തു.
മര്‍ദ്ദനത്തിന് ശേഷം കുട്ടി തന്രെ കൂട്ടുകാരനുമായി പോകുന്നതും സിസിടിവിയില്‍ കാണാം. നിലവില്‍ പരാതി ലഭിച്ചിട്ടില്ലെന്നും സിസിടിവിയിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയാണെന്നും കുട്ടിക്ക് പരിക്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.