ഗാസയിലെ പള്ളിയിലും സ്‌കൂളിലും ഇസ്രായേല്‍ ആക്രമണം; 24 മരണം 93 പേര്‍ക്ക് പരിക്ക്

ഗാസ: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി. ഗാസയിലെ ഇബ്നു റുഷ്ദ് സ്‌കൂളിലും ഡീര്‍ അല്‍-ബാലയിലെ ഷുഹാദ അല്‍-അഖ്സ മസ്ജിദിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ മരണപ്പെടുകയും 90ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഗാസ മുനമ്പിലെ ഒരു പള്ളിയെയും സ്‌കൂളിനെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.

ഇബ്നു റുഷ്ദ് സ്‌കൂളിലും ദേര്‍ അല്‍-ബാലയിലെ ഷുഹാദ അല്‍ അഖ്സ മസ്ജിദിലും സ്ഥിതി ചെയ്യുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്കെതിരെ കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന ഗ്രൗണ്ട് ഓപ്പറേഷനുകളില്‍ 400-ലധികം ഹിസ്ബുള്ള പ്രവര്‍ത്തകരെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. ഇസ്രായേല്‍ ലെബനനില്‍ ബോംബാക്രമണം ശക്തമാക്കിയപ്പോള്‍ ശനിയാഴ്ച വൈകി ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രായേല്‍ ആക്രമണം നടത്തി.

0 0 votes
Article Rating
Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments