FinanceKerala Government News

ധനവകുപ്പിനെതിരെ ധനമന്ത്രിയുടെ ഭാര്യയുടെ സമരം

ധനവകുപ്പിന്റെ ഉത്തരവിനെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ ഉള്‍പ്പെടെ സിപിഎം അനുകൂല സർവീസ് സംഘടന ഭാരവാഹികള്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് ട്രഷറികളില്‍ നിന്ന് നേരിട്ട് ശമ്പളം മാറാനുള്ള ഡ്രോയിങ് ആൻ്റ് ഡിസ്ബേഴ്സിങ് ഓഫീസർ പദവി റദ്ദാക്കിയ ഉത്തരവിനെതിരെ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിലും വിശദീകരണ യോഗത്തിലുമാണ് മന്ത്രി ഭാര്യ ആശ പ്രഭാകരൻ പങ്കെടുത്തത്.

വീഡിയോ കാണാം –

മാർച്ചിൽ ധനകാര്യ വകുപ്പിനെതിരെ അവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ കോളജ് അധ്യാപകരുടെ ശമ്പള കുടിശിക ആവശ്യപ്പെട്ട് എകെപിസിടിഎ നടത്തിയ സമരത്തിലും ആശ പങ്കെടുത്തിരുന്നു. സമരം സംസ്ഥാന പ്രസിഡന്റ് കെ.ബദറുന്നിസ ഉദ്ഘാടനം ചെയ്തു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.

One Comment

Leave a Reply

Your email address will not be published. Required fields are marked *