അമരാവതി: മുഹമ്മദ് നബിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ യതി നരസിംഹാനന്ദിനെതിരെ കേസെടുക്കണമെന്നാ വിശ്യപ്പെട്ട് ജനക്കൂട്ടം നടത്തിയ കല്ലേറില്‍ പോലീസിന് പരിക്ക്. 21 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പിന്നീട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. അമരാവതി നഗരത്തിലെ നാഗ്പുരി ഗേറ്റ് പോലീസ് സ്റ്റേഷന് പുറത്ത് വെള്ളിയാഴ്ച രാത്രി നടന്ന കല്ലേറില്‍ 10 പോലീസ് വാനുകളും തകര്‍ത്തു.
സംഭവുമായി ബന്ധപ്പെട്ട് 1,200 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അവരില്‍ 26 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ ഇവിടെ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണനാഗ്പുരി ഗേറ്റ് ഏരിയയില്‍ അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരല്‍ തടഞ്ഞിട്ടുണ്ട്.
മനഃപൂര്‍വവും ക്ഷുദ്രവുമായ പ്രവൃത്തികള്‍, അവരുടെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് ഏതെങ്കിലും വര്‍ഗത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്), 302 (മറ്റൊരു വ്യക്തിയുടെ മതവികാരങ്ങളെ മനപ്പൂര്‍വ്വം മുറിവേല്‍പ്പിക്കാന്‍ ബോധപൂര്‍വം വാക്കുകള്‍ പറയുക), 197 (ദ്രോഹകരമായ പ്രവൃത്തികള്‍) ദേശീയോദ്ഗ്രഥനം) ഉള്‍പ്പെടെയുള്ള വകുപ്പിലാണ് യതി നരസിംഹാനന്ദ മഹാരാജിനെതിരെ നാഗ്പുരി ഗേറ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.