KeralaNews

എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം ; 26 പവൻ നഷ്ടമായതായി പരാതി

കോഴിക്കോട് : എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. എം ടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണ്ണം നഷ്ടപെട്ടതായാണ് വിവരം.

എംടിയുടെ ഭാര്യ സരസ്വതി പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെപ്‌തംബർ 22നും 30നും ഇടയിൽ മോഷണം നടന്നതായാണ് കരുതുന്നത്. സ്വർണം ബാങ്ക് ലോക്കറിൽ ആയിരുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാൽ വീട്ടിലും ലോക്കറിലും ആഭരണം കണ്ടെത്താൻ കഴിയാതായതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം, അലമാരയ്ക്ക് സമീപമായിരുന്നു താക്കോൽ സൂക്ഷിച്ചിരുന്നത്. അതെടുത്ത് തുറന്നാണ് കള്ളൻ മോഷണം നടത്തിയിരിക്കുന്നത്. എന്നാൽ എം ടി വാസുദേവൻ നായരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *