News

വി.ഡി. സതീശൻ്റെ മലയോര സമര യാത്രയില്‍ പി.വി അന്‍വര്‍ പങ്കെടുക്കും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രയില്‍ പി.വി അന്‍വര്‍ പങ്കെടുക്കും. നാളെ നിലമ്പൂരിലാണ് പരിപാടി. യാത്രയില്‍ സഹകരിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് അന്‍വര്‍ വി.ഡി.സതീശനെ കണ്ടിരുന്നു. അൻവറിന്റെ ആവശ്യം യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. തീരുമാനം യുഡിഎഫ് നേതാക്കള്‍ അൻവറിനെ അറിയിച്ചിട്ടുണ്ട്.

യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് മാനന്തവാടിയിൽ എത്തിയപ്പോഴായിരുന്നു പിവൻ അൻവർ കൂടിക്കാഴ്ച്ച നടത്തിയത്. വന്യജീവി ആക്രമണ വിഷയം ചൂണ്ടിക്കാട്ടിയാണു താൻ എംഎൽഎ സ്ഥാനം രാജിവച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അൻവർ, സതീശനെ ധരിപ്പിച്ചിരുന്നു. അതുകൊണ്ട്, വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയിൽ ഒപ്പംകൂട്ടണമെന്നതായിരുന്നു ആവശ്യം.

യാത്രയിലോ, മുന്നണിയിലോ സഹകരിപ്പിക്കുന്ന കാര്യത്തിൽ യു.ഡി.എഫുമായി കൂടിയാലോചിച്ചാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ന് മുസ്ലിം ലീഗിന്റെ പൊതുപരിപാടിയില്‍ അൻവർ പങ്കെടുത്തിരുന്നു. യുഡിഎഫിൽ ആലോചിക്കാതെ തനിക്കു മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് അൻവറിനെ അറിയിച്ചു. യുഡിഎഫിൽ ചേരാനായി അൻവർ കോഓർഡിനേറ്ററായ തൃണമൂൽ കോൺഗ്രസ് കേരളഘടകം അപേക്ഷ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *