സ്വർണ്ണക്കടത്തിൽ 99% മുസ്ലിമെന്ന് ജലീൽ; സംഘപരിവാർ അജണ്ട ആർക്ക് വേണ്ടിയെന്ന് വിടി ബൽറാം

ഒരു ക്രൈമിനെ മുസ്ലിങ്ങളുമായി ചേർത്ത് വയ്ക്കുന്ന സംഘപരിവാർ പ്രവണത ജലീലും ആവർത്തിക്കുന്നു എന്നാണ് വിടി ബൽറാം വിമർശിച്ചത്.

KT Jaleel and VT Balram

മലപ്പുറം: കരിപ്പൂർ വിമാന താവളത്തിൽ സ്വര്‍ണം കടത്തിയ കേസിൽ പിടിയിലാവുന്ന 99% വും മുസ്ലിം പേരുള്ളവർ ആണെന്ന വിദ്വേഷ പരാമർശവുമായി ഭരണപക്ഷ എംഎൽഎ കെടി ജലീൽ. ഇതിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി പുറപ്പെടുവിക്കണമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ജലീൽ ആവശ്യപ്പെട്ടു. ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്ത കമൻറ്റിലാണ് കള്ളക്കടത്തിൽ പിടിക്കപ്പെടുന്നതിൽ 99%വും മുസ്ലിം നാമധാരികൾ ആണെന്ന വിവാദ പരാമർശം ഉന്നയിച്ചത്.

ഇവരൊക്കെ കള്ളക്കടത്ത് മതവിരുദ്ധമല്ലെന്നാണ് ധരിച്ചുവച്ചിരിക്കുന്നതെന്നും ഇത് തടയാൻ സാദിഖലി ശിഹാബ് അലി തങ്ങൾ മതവിധി പുറപ്പെടുവിക്കണം എന്നുമായിരുന്നു ജലീൽ പറഞ്ഞത്. ഈ പരാമർശം പുറത്തു വന്നതിന് പിന്നാലെ കടുത്ത ഭാഷയിൽ ജലീലിനെ വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ വിടി ബൽറാം രംഗത്തെത്തി. അതേസമയം സാമൂഹിക മാധ്യമങ്ങളിലും വലിയ വിമർശനമാണ് ജലീലിന് എതിരെ ഉയർന്നത്.

ഒരു ക്രൈമിനെ മുസ്ലിങ്ങളുമായി ചേർത്ത് വയ്ക്കുന്ന സംഘപരിവാർ പ്രവണത ജലീലും ആവർത്തിക്കുന്നു എന്നാണ് വിടി ബൽറാം വിമർശിച്ചത്. ആരെ സഹായിക്കാനാണ് ഇത്തരം വിദ്വേഷ പരാമർശം ഉയർത്തുന്നത് എന്നും അദ്ദേഹം ചോദിച്ചു. പിണറായിയെ പ്രീണിപ്പെടുത്താനുള്ള വ്യഗ്രതയിൽ സംഘ് പരിവാർ വാദങ്ങളുമായി ജലീലും ഇറങ്ങിയോ എന്നും അദ്ദേഹം ചോദിച്ചു.

സ്വർണ്ണക്കടത്തുമായി പിടിയിലാവുന്ന പ്രതികളിൽ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിപിഎം, കോൺഗ്രസ്, ലീഗ്, ബിജെപി, എസ്ഡിപിഐ, സ്ത്രീ, പുരുഷൻ, വ്യത്യാസമില്ലാതെ പലരുടേയും പേരുകൾ പത്രങ്ങളിൽ നമ്മൾ കാണാറുണ്ട്. ഇത്തരം പ്രതികളുടെ മതമോ സമുദായമോ രാഷ്ട്രീയമോ പ്രദേശമോ തിരിച്ചുള്ള കൃത്യമായ കണക്കൊന്നും പൊലീസോ മറ്റ് അധികാരികളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിന്നെന്തിനാണ് ഇക്കാര്യത്തിൽ ഒരുകൂട്ടർ മാത്രമായി മതവിധി പ്രഖ്യാപിക്കുന്നതെന്നും ബൽറാം ചോദിച്ചു.

അല്ലെങ്കിലും ഭരണഘടനാപരമായ മതേതര ജനാധിപത്യ ഭരണവും അന്വേഷണ ഏജൻസികളും നീതിന്യായക്കോടതികളുമൊക്കെ നിലനിൽക്കുന്ന ഒരു രാജ്യത്ത് ക്രിമിനൽ കുറ്റങ്ങൾക്കെതിരെ ഉയരേണ്ടത് മതവിധികളാണോ എന്നും കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായി നിയമം നടപ്പാക്കുകയാണ് വേണ്ടതെന്നും അതിൽ ഇടതുപക്ഷ സർക്കാർ പരാജയപ്പെട്ടെന്നും ബൽറാം തുറന്നടിച്ചു.

ബൽറാം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചുവടെ;

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments