ലെബനന്‍: ഇസ്രായേല്‍ ആക്രമണം രൂക്ഷമായതോടെ ലെബനില്‍ ആശുപത്രി സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇസ്രായേലിന്റെ നേരിട്ടുള്ള വ്യോമാക്രമണത്തില്‍ ആംബുലന്‍സുകളും ആശുപത്രികളും തകര്‍ന്നതായി ലെബനീസ് ഹെല്‍ത്ത് കെയര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലെബനനിലെ നാല് ആശുപത്രികളെങ്കിലും ഇസ്രായേലിന്റെ ആക്രമണം കാരണം ജോലി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 മെഡിക്കല്‍ സേവനക്കാര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലെബനനിലെ ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള രണ്ടാഴ്ചത്തെ ഇസ്രായേല്‍ ആക്രമണത്തില്‍ 37 ഓളം ആശുപത്രി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും അന്‍പതിനായിരത്തിലധികം മെഡിക്കല്‍ സ്റ്റാഫുകളെ കൊല്ലുകയും ചെയ്തു.