ഹരിയാന: കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് ഹരിയാനയിലെ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ഇനി ഒരു പരാജയം ഇല്ലെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാനാകും. മൂന്നാം തവണയും ബിജെപിയെ ജയിപ്പിച്ച് പരീക്ഷണത്തിന് തയ്യാറാവാന്‍ ഹരിയാനക്കാര്‍ മുതിര്‍ന്നില്ലായെന്നത് ഹാട്രിക് അടിച്ച് മുന്നേറാമെന്ന് മനസില്‍ കണ്ട ബിജെപിക്ക് ശക്തമായ അടിയാണെന്ന് തന്നെ മനസിലാക്കാം.
മിക്ക എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകളും ഇത്തവണ വിജയക്കൊടി പാറിക്കുന്നത് കോണ്‍ഗ്രസാകും എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. നിയമാസഭാ തെരെഞ്ഞടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകളെല്ലാം കോണ്‍ഗ്രസിന്‍രെ വിജയം ഉറപ്പിച്ചിരിക്കുകയാണ്.
പീപ്പിള്‍സ് പള്‍സ്, ദൈനിക് ഭാസ്‌കര്‍, റിപ്പബ്ലിക് ഭാരത്, ദൈനിക് ഭാസ്‌കര്‍, ധ്രുവ് റിസര്‍ച്ച് സര്‍വേകള്‍ അടക്കം കോണ്‍ഗ്രസിനെ തന്നെയാണ് വിജയപാര്‍ട്ടിയായി കാണുന്നത്. അതേസമയം ജമ്മുകാശ്മീരില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനാണ് കേവല ഭൂരിപക്ഷമെന്നും അതിനാല്‍ തൂക്കുസഭയ്ക്കാണ് സാധ്യതയെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഹരിയാനയില്‍ 10 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് വീണ്ടും അധികാരം പിടിച്ചെടുക്കുന്നത്.