CrimeNational

പഠിക്കുന്ന സ്‌കൂള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് വിദ്യാര്‍ത്ഥിയുടെ ഭീഷണി

ലുധിയാന: പഠിക്കുന്ന സ്‌കൂള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് വിദ്യാര്‍ത്ഥിയുടെ ഭീഷണിപ്പെടുത്തിയ കുട്ടിയെ പോലീസ് പിടിയില്‍ .ലുധിയാനയിലെ ശ്രീ ഗുരു ഹര്‍കൃഷന്‍ ആദര്‍ശ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ആണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഒക്ടോബര്‍ അഞ്ചിനാണ് സ്ഫോടനം നടത്തുമെന്ന് പറഞ്ഞ് കുട്ടി പ്രിന്‍സിപ്പല്‍ ധന്ദ്രയ്ക്ക് മെയില്‍ അയച്ചത്. പ്രിന്‍സിപ്പല്‍.. ഞങ്ങള്‍ നിങ്ങളെ അലേര്‍ട്ട് ചെയ്തിട്ടുണ്ട്.. ഞങ്ങളുടെ ടീമംഗങ്ങള്‍ ഒക്ടോബര്‍ അഞ്ചിന് നിങ്ങളുടെ സ്‌കൂളില്‍ ബോംബ് സ്ഥാപിക്കുന്നുവെന്നാണ് കുട്ടി ഇമെയില്‍ അയച്ചത്.

വെള്ളിയാഴ്ച വൈകിയാണ് മെയില്‍ ലഭിച്ചത്. പിന്നീട് ലുധിയാന പോലീസ് നടപടിയെടുക്കുകയും സ്‌കൂളില്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. ശനിയാഴ്ചയും പരിശോധനകള്‍ നടത്തി. മെയില്‍ അയച്ച ഐപി വിലാസം പരിശോധിച്ചപ്പോള്‍ സ്‌കൂളിലെ തന്നെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്തി.

എന്തുകൊണ്ടാണ് കുട്ടി ഇത് ചെയ്തതെന്ന് അറിയില്ലായെന്നും ഞങ്ങള്‍ ചോദ്യം ചെയ്യുകയാണെന്നും എസിപി ഹര്‍ജീന്ദര്‍ സിംഗ് പറഞ്ഞു.കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചോദ്യം ചെയ്തതിന് ശേഷം രാത്രി വീട്ടിലേക്ക് തിരിച്ചയച്ചതായും പിതാവിനൊപ്പം ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിച്ചതായും എസിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *