
ഹരിയാന: വോട്ട് അഭ്യര്‍ത്ഥിക്കാനായി സ്ഥാനാര്‍ത്ഥികള്‍ പല തരത്തില്‍ ജനങ്ങളുടെ അടുക്കല്‍ എത്താറുണ്ട്. എന്നാല്‍ ഹരിയാനയില്‍ ഒരു ബിജെപി എംപി കുതിരപ്പുറത്ത് എത്തിയാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. വളരെ അത്യപൂര്‍വ്വമായ കാഴ്ച്ചയും സംഭവുമായതിനാല്‍ തന്നെ ഇത് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു.ശനിയാഴ്ച്ചയാണ് താരം ഹരിയാനയിലെ കുരുക്ഷേത്രയിലെ പോളിങ് സ്‌റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ ബി.ജെ.പി എം.പിയും വ്യവസായിയുമായ നവീന്‍ ജിന്‍ഡാല്‍ കുതിരപ്പുറത്ത് വന്നത്.
സംഭവത്തിന്‍രെ വീഡിയോയും ചിത്രങ്ങളും വൈറലാണ്. എന്റെ വോട്ട് രേഖപ്പെടുത്തല്‍ ഒരു മംഗളകരമായി കാര്യമായി ഞാന്‍ കണക്കാക്കുന്നുവെന്നും അതിനാലാണ് താന്‍ കുതിരപ്പുറത്ത് വരാന്‍ തീരുമാനിച്ചതെന്നും വോട്ട് ചെയ്ത ശേഷം ജിന്‍ഡാല്‍ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയെ അനുഗ്രഹിക്കുമെന്നും പാര്‍ട്ടിയെ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റീല്‍ ആന്‍ഡ് പവര്‍ കമ്പനിയായ ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഉടമ ആണ് നവീന്‍ ജിന്‍ഡാല്‍.