ദേശാഭിമാനിക്ക് വീണ്ടും ഖജനാവിൽ നിന്ന് പണം നൽകി മന്ത്രി മുഹമ്മദ് റിയാസ്. 5 ലക്ഷം രൂപയാണ് അനുവദിച്ചത്. ഓൺലൈനിൽ പരസ്യം നൽകിയതിനാണ് പണം അനുവദിച്ചത്. ടൂറിസത്തിൻ്റെ മാർക്കറ്റിംഗ് പ്ലാനിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്.
5 ലക്ഷം രൂപക്ക് മുകളിൽ ബില്ല് മാറാൻ ട്രഷറി നിയന്ത്രണം ഉണ്ട്. 5 ലക്ഷം രൂപ ആയതിനാൽ ദേശാഭിമാനിക്ക് ബില്ല് മാറാൻ പ്രയാസമില്ല. വെള്ളയമ്പലം സബ് ട്രഷറിയിൽ നിന്ന് ദേശാഭിമാനിക്ക് അടുത്ത ദിവസം പണം ലഭിക്കും.