
വന്ദേ ഭാരതില്‍ കാളയിടിച്ച് എഞ്ചിന്‍ തകരാറിലായി
ന്യൂഡല്‍ഹി: വന്ദേ ഭാരതില്‍ കാളയിടിച്ച് എഞ്ചിന്‍ തകരാര്‍. അയോധ്യ-ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസാണ് ഇന്നലെ വൈകിട്ട് ട്രാക്കില്‍ നിന്ന് കാളയുമായി കൂട്ടി ഇടിച്ചത്.അയോധ്യയില്‍ നിന്നുള്ള വന്ദേ ഭാരത് ട്രെയിന്‍ ആനന്ദ് വിഹാറിലേക്ക് വരികയായിരുന്നു. ഒരു വലിയ അപകടം ഒഴിവാക്കാനായെങ്കിലും വണ്ടിയുടെ എഞ്ചിന്‍ തകരാറിലായി.
ഇന്നലെ വൈകുന്നേരം ഹൈസ്പീഡ് ഡൗണ്‍ ട്രെയിന്‍ ഭര്‍ത്തന റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ഗേറ്റ് നമ്പര്‍ 20 ബിയില്‍ എത്തിയപ്പോള്‍ പാളത്തിലേക്ക് വന്ന കാളയെ ഇടിക്കുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എഞ്ചിനില്‍ ഉടനടി തകരാറിലായി. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തിയിരുന്നു. മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തി. റെയില്‍വേ ടെക്നിക്കല്‍ ടീമിനെ വിവരമറിയിക്കുകയും അവര്‍ ഉടന്‍ സ്ഥലത്തെത്തി. കൂട്ടിയിടിയെ തുടര്‍ന്ന് പ്രഷര്‍ പൈപ്പ് ചോര്‍ന്നതാണ് എഞ്ചിന്‍ തകരാറിലാകാന്‍ കാരണമെന്ന് റെയില്‍വേ അറിയിച്ചു. സാങ്കേതിക വിദഗ്ധര്‍ എന്‍ജിന്‍ നന്നാക്കിയതായി റെയില്‍വേ അറിയിച്ചു.