ബിരുദക്കാർക്ക് കുടുംബശ്രീയിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും അവസരം

കണ്ണൂരിൽ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഇരിട്ടി, കല്ല്യാശ്ശേരി എന്നീ ബ്ലോക്കുകളിൽ

kudumbasree job opperchunity

ബിരുദക്കാർക്കുള്ള ജോലി ഒഴിവുകളാണോ നോക്കുന്നത്, അവസരം കളയരുത് കുടുംബശ്രീയിലും, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലുമുള്ള ഒഴിവുകൾ.

പ്രോജക്റ്റ് ഡയറക്ടർ

കോഴിക്കോട് ട്രൈബൽ മെന്റൽ ഹെൽത്ത് പ്രോജക്റ്റിൽ പ്രോജക്ട് ഡയറക്ടർ ഒഴിവ്. കരാർ നിയമനം. യോഗ്യത: സൈക്യാട്രിക് സോഷ്യൽ വർക്കിൽ 2വർഷ എംഫിൽ, പിഎച്ച്ഡി/എംഫിൽ, 5 വർഷ പ്രവൃത്തിപരിചയം. പ്രായം: 50 നു താഴെ ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: 60,000. അപേക്ഷ ഒക്ടോബർ 5 ഉള്ളിൽ നൽകണം. വിലാസം: ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളജ് പി ഒ, കോഴിക്കോട്– വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക 08. 0495-2359352. www.imhans.ac.in

മേട്രൺ കം റസിഡന്റ് ട്യൂട്ടർ

കണ്ണൂർ ജില്ലയിലെ അഴീക്കോട്, തളിപ്പറമ്പ്, പഴയങ്ങാടി, മയ്യിൽ, ശ്രീകണ്ഠാപുരം, കതിരൂർ, തലശ്ശേരി എന്നീ മേഖലയിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവിലക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ പ്രകാരമുള്ള നിയമനം ആയിരിക്കും. ശമ്പളം: 12,000. യോഗ്യത: ബിരുദം, ബിഎഡ്. അഭിമുഖം ഒക്ടോബർ 7നു 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ വച്ച് നടത്തപ്പെടും. ഒർജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തിച്ചേരുക. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ ആയിരിക്കും മറ്റുള്ളവരെ പരിഗണിക്കുക.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 0497–2700596.

വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ

കണ്ണൂർ നെരുവമ്പ്രം ഗവ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലട്രിക്കൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് അവസരം. താൽക്കാലിക നിയമനം. യോഗ്യത; ഡിപ്ലോമ ഇലട്രിക്കൽ. അഭിമുഖം ഒക്ടോബർ 4നു 10 ന് നടത്തപ്പെടുന്നതായിരിക്കും. ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 0497–2871789.

ഗെസ്റ്റ് ഇൻസ്ട്രക്ടർ

വയനാട് നെന്മേനി ഗവ. വനിതാ ഐടിഐയിൽ അരിത്‌മാറ്റിക് കം ഡ്രോയിങ് വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം വന്നിട്ടുണ്ട് . യോഗ്യത: എൻജിനീയറിങ് ബിരുദം, ഒരു വർഷ പ്രവർത്തിപരിചയം/ഡിപ്ലോമ, 2വർഷ പ്രവൃത്തിപരിചയം/എൻടിസി/എൻഎസി, 3വർഷ പ്രവൃത്തി പരിചയം പരിചയം. അഭിമുഖം ഒക്ടോബർ 4നു 11 ന്. ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 0493–6266700.

അക്കൗണ്ടന്റ്

കണ്ണൂരിൽ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഇരിട്ടി, കല്ല്യാശ്ശേരി എന്നീ ബ്ലോക്കുകളിൽ മൈക്രോ എന്റെർപ്രൈസ് റിസോഴ്സ് സെന്ററിൽ അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് ബിദൂരം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം. താൽക്കാലിക നിയമനം. യോഗ്യത: എംകോം, ടാലി എന്നിവയിൽ ബിദൂരം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം. ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾക്കും അപേക്ഷിക്കാം. പ്രായപരിധി: 22-45. അപേക്ഷ ഒക്ടോബർ 5നകം നൽകണം. ഇരിട്ടി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ മട്ടന്നൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് ഓഫിസിലും, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ ചെറുതാഴം ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫിസ് വഴി അപേക്ഷ നൽകാം.

തെറപ്പിസ്റ്റ്

എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്ററിൽ സ്പീച് തെറപ്പിസ്റ്റ്, ബിഹേവിയർ തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ് എന്നീ ഒഴിവിലക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. അഭിമുഖം ഒക്ടോബർ 5നു 10നു ബ്ലോക്ക് ഓഫിസിൽ വച്ച് നടക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 82819 99192.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments