
താനെ: നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത യുവാവിനെ യുവതിയും സുഹൃത്തും ചേര്‍ന്ന് കൊന്നു.മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ സതേഷ് പരഞ്ജ്പെ എന്ന 24 കാരനാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യം ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് 20 കാരിയായ പെണ്‍കുട്ടിയും യുവാവും പരിചയത്തിലാകുന്നത്. പിന്നീട് ഈ പരിചയം വെച്ച് യുവാവ് മയക്കുമരുന്ന് നല്‍കിയ ശേഷം തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്ന് അവളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി.
പിന്നീട് തന്നെ അയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി, അയാളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി ആരോപിച്ചു. യുവതി തന്റെ സുഹൃത്തായ മയൂരേഷ് നന്ദകുമാര്‍ ധുമല്‍ (24) നോട് ഇക്കാര്യം തുറന്നുപറഞ്ഞു. വെള്ളിയാഴ്ച രണ്ട് സുഹൃത്തുക്കളും കൂടി പ്രതിയെ കാണുകയും ഉടന്‍ തന്നെ വാക്ക് തര്‍ക്കം ഉണ്ടാകുകയും അത് അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.ധുമല്‍ യുവാവിന്‍രെ തലയില്‍ കോടാലി കൊണ്ട് അടിച്ചതോടെ യുവാവ്് മരണപ്പെടുക ആയിരുന്നു.താനെ സിറ്റി പോലീസ് കേസെടുത്ത് യുവതിയേയും ധുമലിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.