
News
സാമൂഹ്യക്ഷേമ പെൻഷൻ: രണ്ട് ഗഡുക്കൾ ശനിയാഴ്ച മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത. രണ്ട് ഗഡു സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ഇതിനായി 1650 കോടി രൂപ അനുവദിച്ചു.
മെയ് മാസത്തെ പെൻഷനോടൊപ്പം ഒരു ഗഡു കുടിശ്ശിക കൂടിയാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഓരോ ഗുണഭോക്താവിനും 3,200 രൂപ വീതം ലഭിക്കും.
അഞ്ച് ഗഡു പെൻഷൻ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഏകദേശം 62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. ഏപ്രിലിലെ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു.