അനിൽ അംബാനി: പതനം മുതൽ തിരിച്ചു വരവ് വരെ

വീണ്ടും ബിസിനസ് ലോകത്ത് ശ്രദ്ധേയമായ തിരിച്ചു വരവിന്റെ പാതയിലാണ് അനിൽ അംബാനി

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയിൽ ആറാം സ്ഥാനത്ത് ഇടം നേടിയിരുന്ന വ്യക്തിയായിരുന്നു അനിൽ അംബാനി. എന്നാൽ എവിടെയോ അദ്ദേഹത്തിന് താളപ്പിഴകൾ സംഭവിച്ചു. ധീരുഭായ് അംബാനിയുടെ രക്തം സിരകളിലൂടെ ഒഴുകുന്ന കാലമത്രയും അദ്ദേഹത്തിന് വീണുപോകാൻ കഴിയില്ല. ഇന്ന് വീണ്ടും ബിസിനസ് ലോകത്ത് ശ്രദ്ധേയമായ തിരിച്ചു വരവിന്റെ പാതയിലാണ് അനിൽ അംബാനി.

2008-ൽ കോടീശ്വര പട്ടികയിൽ മുകേഷ് അംബാനിയുടെ സഹോദരനായ അനിൽ അംബാനി മികച്ച സ്ഥാനം പിടിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ഉണ്ടായ നിരവധി ബിസിനസ് തകർച്ചകളിൽ നിന്ന് അദ്ദേഹം താഴേക്ക് വീണു. ഏറെ കാലം കടബാധ്യസ്ഥനായി കഴിഞ്ഞിരുന്ന അനിൽ അംബാനി കടങ്ങൾ തീർത്ത് കുതിച്ചുയരുമെന്ന് ബിസിനസ് ലോകം പറയുന്നു.

പുതിയതായി അദ്ദേഹം നടത്തുന്ന നീക്കങ്ങൾ അനിലിന്റെ ഓഹരികളെയും കമ്പനി മൂല്യങ്ങളെയും അനുകൂലമായി മാറ്റിമറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അനിൽ അംബാനിക്ക് ആശ്വാസമേകുന്ന കാര്യങ്ങളാണ് നടന്നത്. അദ്ദേഹത്തിന് കീഴിലുള്ള റിലയൻസ് പവർ എന്ന കമ്പനി കടരഹിതമായി. ഇതോടെ ഓഹരി വിലകൾ കുതിച്ചു കയറി. അദ്ദേഹത്തിന്റെ മറ്റൊരു കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, കടബാധ്യത 87 ശതമാനത്തോളം കുറച്ചു കൊണ്ടു വന്നു. നിലവിൽ അനിൽ അംബാനി കമ്പനികളുടെ രാശി മാറിയിരിക്കുന്നു, പുതിയ ഓർഡറുകൾ ലഭിക്കാൻ തുടങ്ങിയിരിക്കുന്നു.

ഈ രണ്ട് ഓഹരികളും തുടർച്ചയായി നേട്ടമുണ്ടാക്കി. ചുരുങ്ങിയ ദിവസങ്ങളിൽ നിക്ഷേപകർക്ക് 60% ലാഭമാണ് ലഭിച്ചത്. പശ്ചിമ ബംഗാളിലെ ദാമോദർ വാലി കോർപ്പറേഷനുമായുള്ള തർക്കത്തിൽ, അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് അനുകൂലമായ വിധിയാണ് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ഇതിലൂടെ 780 കോടിയുടെ കരാറാണ് റിലയൻസിന് ലഭിച്ചത്. ഇതും ഓഹരി വിലകളിൽ പ്രതിഫലിച്ചു.

എന്നാൽ ശരിക്കുള്ള ചോദ്യം ഇവിടെയാണ് തുടങ്ങുന്നത് ആരാണ് ഇത്തരത്തിൽ ഒരു സ്വപ്ന തുല്യമായ തിരിച്ചുവരവിന് അനിൽ അംബാനിയെ സഹായിച്ചത്? ഇതിന്റെയൊക്കെ മാസ്റ്റർ ബ്രെയിൻ ആരുടെയാണ്? പ്രധാനമായും അനിൽ അംബാനിയുടെ മക്കളായ ജയ് അൻമോൾ അംബാനി , ജയ് അൻഷുൽ അംബാനി എന്നിവരുടെ സമയനുസൃതമായ നീക്കങ്ങളാണ് ബിസിനസിൽ ഒരു തിരിച്ചു വരവിന് അദ്ദേഹത്തിന് സഹായകമായത്.

ഇരുവരും സമീപകാലങ്ങളിൽ ബിസിനസുമായി ബന്ധപ്പെട്ട് വളരെ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തിയത്. റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന് ജീവശ്വാസം നൽകുന്നതിൽ അനിൽ അംബാനിയുടെ മുതിർന്ന മകനായ ജയ് അൻമോൾ അംബാനി വഹിച്ച പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്. തന്റെ പിതാവിന്റെ ബിസിനസിനെ രക്ഷിക്കുക മാത്രമല്ല, അനിൽ അംബാനിയുടെ ഐതിഹാസികമായ ഐഡന്റിറ്റി ബിസിനസ് ലോകത്ത് സംരക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments