പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ വാന്‍ ഓടിക്കുന്ന ഡ്രൈവറായ വ്യക്തിയാണ് അറസ്റ്റിലായത്. സെപ്തംബര്‍ 30 ന് നഗരത്തിലെ വാന്‍വാടി പ്രദേശത്തുള്ള സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനായി വാനില്‍ കയറിയപ്പോഴാണ് സംഭവം.
സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരകളുടെ രണ്ടുപേരുടെയും സ്വകാര്യ ഭാഗങ്ങളില്‍ പ്രതി സ്പര്‍ശിച്ചുവെന്ന് വിദ്യാര്‍ത്ഥിനികളിലൊരാള്‍ സ്വന്തം അമ്മയോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്ത് ആകുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്ന് വാന്‍വാഡി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയും സഞ്ജയ് റെഡ്ഡി എന്ന പ്രതിയായ ഡ്രൈവര്‍ക്കെതിരെ പോക്സോ കേസ് ഉള്‍പ്പടെ പല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓഗസ്റ്റില്‍, താനെ ജില്ലയിലെ ബദ്ലാപൂരിലെ ഒരു സ്‌കൂളില്‍ തൂപ്പുകാരന്‍ നാലുവയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.പതി അക്ഷയ് ഷിന്‍ഡെയെ പിന്നീട് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 23 ന് പോലീസുമായുള്ള വെടിവെപ്പില്‍ അദ്ദേഹം കൊല്ലപ്പെട്ടു.