ഇൻസ്റ്റാഗ്രാമിൻ്റെ പുതിയ ടെസ്റ്റിംഗ് ആപ്പ് ആയ ത്രെഡ്‌സ് സൗജന്യ എഡിറ്റ് ബട്ടൺ സേവനം ലഭ്യമാക്കി. 15 മിനിറ്റ് നേരത്തേക്കാണ് എഡിറ്റിംഗ് ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. 15 മിനിറ്റ് കഴിഞ്ഞാൽ എഡിറ്റിംഗ് സാധ്യമല്ല. നേരത്തെ ഇത് 5 മിനിറ്റ് ദൈർഖ്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മറ്റ് ചില പ്ലാറ്റുഫോമുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനു വളരെ കുറഞ്ഞ സമയ പരിധിയാണ് ഉള്ളത്. അതേസമയം, എക്സിൽ 1 മണിക്കൂറത്തെ എഡിറ്റിംഗ് ലഭ്യമാണ് എന്നാൽ ഇതിനു സബ്സ്ക്രിപ്ഷൻ വേണ്ടിവരുന്നു. എന്നാൽ ത്രെഡ്‌സ് എക്‌സിനെപ്പോലെ പണം ഈടാക്കുന്നില്ല.
കുറച്ചു വർഷങ്ങളായി എക്സ് ഉപയോക്താക്കൾ പോസ്റ്റിലെ തെറ്റുകൾ തിരുത്തുന്നതിനായി ഒരു എഡിറ്റിംഗ് ഓപ്ഷൻ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ എഡിറ്റിംഗ് ഫീച്ചർ അവതരിപ്പിച്ചപ്പോൾ എഡിറ്റിംഗിന് പണം അടക്കണമെന്ന ഒരു നിബന്ധനയും മുന്നോട്ടു വച്ചിരുന്നു എക്സ്. മാസ്റ്റോഡോൺ, പിക്‌സൽഫെഡ് പോലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിന് സമാനമായ ‘ഫെഡിവേഴ്‌സി’ലൂടെ ആരൊക്കെ ത്രെഡ്‌സിൽ നമ്മളെ ഫോളോ ചെയ്യുന്നുണ്ട് എന്നറിയാൻ സാധിക്കും. മറ്റ് ഫെഡിവേഴ്‌സ് സേർവറുകളിൽനിന്ന് പോസ്റ്റിന് ലഭിച്ച ലൈക്കുകളും നമുക്ക് കാണാൻ സാധിക്കും.