
ക്ഷാമബത്ത രണ്ട് ഗഡു കൊടുക്കാൻ എത്ര കോടി വേണം? ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ഒരു സാമ്പത്തിക വർഷം രണ്ടിൽ കൂടുതൽ ക്ഷാമബത്ത നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് 3 ഗഡു ക്ഷാമബത്ത ലഭിക്കുമെന്ന് വ്യക്തം.
ഈ സാമ്പത്തിക വർഷം ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. ബാലഗോപാൽ വാക്ക് പാലിച്ചാൽ കുറഞ്ഞത് രണ്ട് ഗഡു ക്ഷാമബത്ത കൂടി ഈ സാമ്പത്തിക വർഷം ലഭിക്കണം. 2022 ജൂലൈയിലെ 3 ശതമാനവും 2023 ജനുവരിയിലെ 4 ശതമാനവും ആകും ബാലഗോപാൽ പ്രഖ്യാപിക്കുക. അതായത് 7 ശതമാനം ക്ഷാമബത്ത ജീവനക്കാർക്ക് ലഭിക്കും.
ഒരു ശതമാനം ക്ഷാമബത്ത കൊടുക്കാൻ ഒരു മാസം വേണ്ടത് 26 കോടിയാണ് . 7 ശതമാനം ക്ഷാമബത്ത കൊടുക്കാൻ ഒരു മാസം വേണ്ടത് 182 കോടി.ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനം കേരളത്തിനാണ്.
18 ശതമാനമാണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം ആണ്.
കേരളത്തിലെ ക്ഷാമബത്ത കുടിശിക ഇങ്ങനെ:
- 01.07.22 3 %
- 01.01.23 4 %
- 01.07.23 3 %
- 01.01.24 3 %
- 01.07.24 3 %
- 01.01.25 2%
- ആകെ : 18 %