CrimeNational

യുപിയില്‍ സ്‌കൂള്‍ അധ്യാപകനും കുടുംബവും വെടിയേറ്റ് കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ്; ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവെച്ച് കൊന്നു. അമേഠിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ 35 കാരനായ സുനില്‍ കുമാറും കുടുംബവുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. നാലംഗ കുടുംബത്തിന് നെരെ വ്യാഴാഴ്ചയാണ് അക്രമികള്‍ വെടിവെയ്പ്പ് നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തന്റെ ഉദ്യോഗസ്ഥരോട് കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരിക്കാന്‍ ആവശ്യപ്പെട്ടു.

അമേഠിയിലെ ഭവാനി നഗര്‍ റൗണ്ട് എബൗട്ടിലുള്ള സുനില്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ കുടുംബത്തെ കൊല്ലുകയായിരുന്നു. എന്താണ് പ്രകോപനമെന്നോ എങ്ങനെയാണ് ഇവര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്നോ വ്യക്തമല്ലെന്നും അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ നാല് പേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *