
പതിനയ്യായിരത്തിലധികം സ്വർണകടകൾ പ്രവർത്തിക്കുന്ന കേരളത്തിൽ നുറിലധികം സ്വർണക്കടകളുള്ള കൊച്ചു പട്ടണങ്ങൾ കാണാൻ കഴിയും. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വർണപണയ വയ്പ്പ് നൽക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഒരു ശാഖയെങ്കിലും ഉണ്ടാകും.
എന്തെല്ലാം തരാം സ്വർണ പണയമാണ് സ്വികരിക്കുക ?
വള, മാല തുടങ്ങിയ സ്വർണാഭരണങ്ങൾ വായ്പ്പയ്ക്ക് പണമായി എടുക്കുക. സ്വർണനാണയം, ബിസ്കറ്റ്, ബാറുകൾ തുടങ്ങിയവ പണയ വസ്തുവായി സ്വീകരിക്കില്ല. ബാങ്കുകൾ പുറത്തുവിടുന്ന 50 ഗ്രാം വരെയുള്ള ബാങ്കേതര സ്‌ഥാപനങ്ങളിൽ സ്വീകരിക്കുന്നുണ്ട്. സ്വർണ വാച്ചുകൾ, വിഗ്രഹങ്ങൾ, വെള്ള സ്വർണ, ഡയമണ്ട് ആഭരണങ്ങൾ, സ്വർണ ബാറുകൾ എന്നിവയൊന്നും സ്വീകരിക്കില്ല.
പരമാവധി എത്ര തുക ?
ഓരോ സ്ഥാപനങ്ങൾ അവരുടെ വായ്പാനയം അനുസരിച്ചാണ് സ്വർണവായ്പാ തുകക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. 10000 മുതൽ 2 കോടി വരെ വായ്പായായി നൽകുന്ന ബാങ്കുകളുമുണ്ട്. ബാങ്കേതര ധനകാര്യ സ്ഥാപനങ്ങൾ 2 വരെ വായ്പായായി അനുവദിക്കുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യപോലുള്ള വാണിജ്യ ബാങ്കുകൾ 50 ലേശം വരെയാണ് പൊതുവെയുള്ള പരിധി.
പണമായി കയ്യിൽക്കിട്ടുമോ ?
വാണിജ്യ ബാങ്കുകളിൽ അതാത് ശാഖകളിൽ ഇടപാട് യോഗ്യമായ അക്കൗണ്ടുള്ളവർക്ക് മാത്രമാണ് സ്വർണവായ്പാ അനുവദിക്കുകയുള്ളു. തുക, ബാങ്ക് അക്കൗണ്ടിലൂടെ നൽകുകയാണ് പതിവ്. ബാങ്കേതര സ്ഥാപനങ്ങൾക്ക് പണമായി നല്കുന്നത് പരമാവധി 20,000 രൂപയാണ്. ആദായനികുതി നിയമപ്രകാരം റിസർവ് ബാങ്ക് നിശ്ചയിച്ചതാണിത്.
കുറഞ്ഞ കാരറ്റിന് വായ്പ ലഭിക്കുമോ ?
ആഭരണത്തിന്റെ ശുദ്ധത അഥവാ കാരറ്റ് അടിസ്ഥാനത്തിലാണ് വായ്പ തുക നൽകുക. 24 കാരറ്റ് 100 ശതമാനവും പരിശുദ്ധമാണ്. 22 കാരറ്റിൽ 91.6 ഉം 18 കാരറ്റിൽ 75 ശതമാനവുമാണ് സ്വർണത്തിന്റെ അളവ്. ഇന്ത്യ ബുള്ളിയാൻ ആന്റ് ജൂവലേഴ്‌സ് അസ്സോസിയഷൻ പ്രഖ്യപിക്കുന്ന 22 കാരറ്റ് സ്വർണത്തിന്റെ കഴിഞ്ഞ 30 ദിവസത്തെ ശരാശരി വിലയാണ് വായ്പ തോത് തീരുമാനിക്കാൻ ബാങ്കുകൾ ഉപയോഗിക്കുന്നത്. നിലവിൽ 18 കാരറ്റിന് താഴെയുള്ളവയ്ക്ക് വായ്പ അനുവദിക്കുന്നില്ല. ഹാൾമാർക് ആഭരണങ്ങൾക്ക് വായ്പ നൽകുന്നതിനാണ് മുൻഗണന നൽകുക.
സ്വർണവില പൂർണമായും കിട്ടുമോ?
വാണിജ്യ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പണയ സ്വർണത്തിന്റെ വിപണി വിലയുടെ 75 ശതമാനം മാത്രമേ വായ്പയായി നൽകാൻ റിസർവ് ബാങ്ക് അനുവദിക്കുന്നുള്ളു. ലോൺ ടു വാല്യൂ അനുപാതം എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വർണവിലയുടെ ചാഞ്ചാട്ടം കൂടി കണക്കിലെടുത്താണ് ഓരോ സഥാപനവും സ്വർണവായ്പാനയം നിശ്ചയിക്കുന്നത്. ഒരു ഗ്രാമിന് എത്ര രൂപ നിരക്കിൽ വായ്പ നൽകുമെന്നും നിശ്ചയിച്ച് അതാത് സമയത്ത് പരസ്യപ്പെടുത്താറുണ്ട്. കോവിഡ് സമയത്ത് കാർഷികേതര ആവശ്യങ്ങൾക്ക് 90 ശതമാനം വരെ ലോൺ ടു വാല്യൂ അനുപാതം അനുവദിച്ചിരുന്നു.