മുംബൈ: ഓൺലൈൻ പേയ്മെന്റ് സംവിധാനമായ യു പി ഐ വഴി പ്രതിദിനം നടക്കുന്നത് 50 കോടിയിലേറെ ഇടപാടുകൾ. 24 മണിക്കൂറിനുള്ളിൽ ശരാശരി 68 ,800 കോടി രൂപയോളം ഇടപാടുകൾ നടക്കുന്നു. 0.5 % വളർച്ചയാണ് ഇടപാടുകളുടെ എണ്ണത്തിൽ സെപ്റ്റംബർ മാസത്തിൽ കാണാൻ സാധിച്ചത് അതായത് ആകെ 1504 കോടി ഇടപാടുകളാണ് നടന്നത്. 20 .64 ലക്ഷം കോടി രൂപയുടെ ട്രാൻസാക്ഷൻ ആണ് സെപ്റ്റംബറിൽ നടന്നത്. അതെ സമയം ഓഗസ്റ്റിൽ ഇത് 1496 കോടിയുടെ ഇടപാടുകൾ നടന്നു. 20.61 ലക്ഷം കോടി രൂപയുടെ ട്രാൻസാക്ഷൻ ആണ് ഓഗസ്റ്റിൽ നടന്നത്. വാർഷിക വളർച്ചയിൽ 42 % വരെ ആണ് യു പി ഐ ഇടപാടുകളുടെ എണ്ണത്തിൽ ഉയർന്നിട്ടുള്ളത്. എന്നാൽ മൂല്യത്തിൽ 31% ഉയർച്ചയാണ് പ്രദിപാദിക്കുന്നത്.
രാജ്യമൊട്ടാകെ ഡിജിറ്റൽ ഇടപാടുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഐ.എം.പി.എസ്. ആണ്. സെപ്റ്റംബറിൽ 43 കോടി ഇടപാടുകളാണ് നടന്നത്. എന്നാൽ ഓഗസ്റ്റിൽ 45.3 കോടിയായിരുന്നു. അതേസമയം ടോൾപിരിവിനായുള്ള ഫാസ്റ്റ്ടാഗിലൂടെ 31.8 കോടി ഇടപാടുകൾ നടന്നു ഇതിലൂടെ 5620 കോടി രൂപയുടെ ട്രാൻസാക്ഷൻ നടന്നിട്ടുണ്ട്. 32.9 കോടി ഇടപാടുകളാണ് ഓഗസ്റ്റിൽ നടന്നത്. 5611 കോടി രൂപയുടെ ട്രാൻസാക്ഷൻ ആണ് ആകെ നടന്നത്.