CricketSports

36ൻ്റെ കോഹ്‌ലി യുഗം: പിറന്നാൾ ആശംസകളുമായി ആരാധകർ

ക്രിക്കറ്റിലെ രാജാവിന് ഇന്ന് 36 വയസ്സ്. പിറന്നാൾ ആശംസകളുമായി ആരാധകർ തിക്കും തിരക്കിലുമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഫിറ്റ്നസ്സിലും, അഗ്രസീവിലും, ഫാൻസ് പവറിലും, റൺവേട്ടയ്ക്കും എല്ലാം തികഞ്ഞ ഒറ്റ പേരെയുള്ളൂ.. ലെജൻഡ് വിരാട് കോഹ്ലി.

ഇന്ത്യയുടെ സ്റ്റാർ ബാറ്ററുടെ ഏകദിന റെക്കോർഡ് ശരിക്കും ക്രിക്കറ്റ് ലോകത്തിനുതന്നെ അത്ഭുതം നിറഞ്ഞതാണ്. 50 ഓവർ ഫോർമാറ്റിലെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയതും കോലിയാണ്.

അദ്ദേഹത്തിൻ്റെ മികച്ച ക്രിക്കറ്റ് ജീവിതം അതിൻ്റെ തുടക്കം മുതൽ ഇന്ത്യൻ ക്രിക്കറ്റിനായി മാറ്റിവച്ചു. നിരവധി തവണ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയി. ഐപിഎല്ലുകളിൽ ബെംഗ്ളൂരിന്റെ തലവനായും മാറി. കയ്യെത്തും ദൂരത്തുനിന്ന് നഷ്ട്ടമായ ക്രിക്കറ്റ് കിരീടങ്ങളുടെ കണക്കെടുത്താൽ ഒരുപാടുണ്ടെങ്കിലും കോഹ്‌ലിയിലൂടെ വളർന്ന ഇന്ത്യൻ ക്രിക്കറ്റിനെയും കാണാതിരിക്കാൻ ആവില്ല.

ഇതിഹാസ കരിയർ

2013ൽ ഏകദിന ബാറ്റ്സ്മാൻമാരുടെ ഐസിസി റാങ്കിങ്ങിൽ കോഹ്‌ലി ഒന്നാം സ്ഥാനത്തായിരുന്നു. 2015ൽ ടി20 റാങ്കിങ്ങിൻ്റെ പട്ടികയിൽ ഒന്നാമതുമെത്തി. 2018-ൽ, അദ്ദേഹം മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ ഇടം നേടി. കളിയുടെ മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനം നേടിയ ഏക ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായി. ഒരു ദശാബ്ദത്തിനിടെ 20,000 റൺസ് തികയ്ക്കുന്ന ആദ്യ താരമാണ്. 2020-ൽ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ ദശാബ്ദത്തിലെ പുരുഷ ക്രിക്കറ്ററായി തിരഞ്ഞെടുത്തു.

10 ഐസിസി അവാർഡുകൾ , ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ അലങ്കരിച്ച കളിക്കാരനായി. 2012, 2017, 2018, 2023 വർഷങ്ങളിൽ നാല് തവണ ഐസിസി ഏകദിന പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടി. 2017, 2018 വർഷങ്ങളിൽ യഥാക്രമം രണ്ട് തവണ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർക്കുള്ള സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫിയും.

2018-ൽ, ഒരേ വർഷം ഐസിസി ഏകദിന, ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ അവാർഡുകൾ നേടുന്ന ആദ്യ കളിക്കാരനായി. കൂടാതെ, 2016 മുതൽ 2018 വരെ തുടർച്ചയായി മൂന്ന് വർഷം ലോകത്തെ മുൻനിര ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ ‘പ്ലയർ ഓഫ് ദി മാച്ച്’, ‘പ്ലയർ ഓഫ് ദി സീരീസ്’ അവാർഡുകൾ കോഹ്‌ലിയുടെ പേരിലാണ്.

ദേശീയ തലത്തിൽ, 2013-ൽ അർജുന അവാർഡ് , 2017-ൽ പത്മശ്രീ , 2018-ൽ ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്‌ന അവാർഡ് എന്നിവ നൽകി കോഹ്‌ലിയെ ആദരിച്ചു. 2018-ൽ ടൈം മാഗസിൻ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.

റെക്കോർഡുകൾ തിരുത്താൻ കോഹ്ലി ഇനിയും ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാകും. ഒരു തലമുറയിലെ തന്നെ ഇതിഹാസമായും അറിയപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *