ലെബനന്‍: ഇറാന്‍ ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കുന്നു. ഇതുവരെ ഇസ്രായേല്‍ ചെയ്ത് കൂട്ടിയതിനെല്ലാം പകരം ചെയ്യുമെന്ന് ഇറാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേലിന്‍രെ എട്ട് സൈനികരാണ് ലെബനിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രസ്താവിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമാക്കി തങ്ങളുടെ സൈന്യം അതിര്‍ത്തി കടന്നതിന് ശേഷമുള്ള ആദ്യത്തെ നഷ്ടമാണിത്.
മുന്‍പ് ഇസ്രായേല്‍ സൈനിക ക്യാപ്റ്റന്‍ എയ്തന്‍ ഇറ്റ്‌സാക്ക് ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഏഴ് സൈനികര്‍ കൂടി വീണതായി ഐഡിഎഫ് (ഇസ്രായേല്‍ സൈന്യം) അറിയിച്ചു. ഇസ്രായേല്‍ സൈന്യം രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി രേഖ ഹ്രസ്വമായി ലംഘിച്ചതായും ലെബനന്‍ സൈന്യം പറഞ്ഞു.
ഇസ്രായേലി ശത്രുസൈന്യം ഏകദേശം 400 മീറ്റര്‍ (യാര്‍ഡ്) ബ്ലൂ ലൈന്‍ ലംഘിച്ച് ലെബനീസ് പ്രദേശത്തേക്ക്’ രണ്ട് മേഖലകളിലായി പിന്നീട് കുറച്ച് സമയത്തിന് ശേഷം അവര്‍ പിന്‍വാങ്ങി. തെക്കന്‍ ലെബനനിലെ അധിക പ്രദേശങ്ങള്‍ ഒഴിപ്പിക്കാന്‍ ഇസ്രായേലി സൈന്യം ആഹ്വാനം ചെയ്തിരുന്നു. തെക്കന്‍ ലെബനനിലെ 20 ലധികം ഗ്രാമങ്ങളും പട്ടണങ്ങളും വിട്ടുപോകാന്‍ ഇസ്രായേല്‍ താമസക്കാരോട് മുന്‍പ് തന്നെ പറഞ്ഞിരുന്നു.