CrimeNational

വാറങ്കലില്‍ ബിഫാം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു

വാറങ്കല്‍: വാറങ്കലില്‍ ബിഫാം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. 15 ദിവസം മുന്‍പായിരുന്നു സംഭവം നടന്നത്. കുട്ടി അമ്മയോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ബൊള്ളികുണ്ട ഗ്രാമത്തിലെ ഒരു സ്വകാര്യ കോളേജിലെ ബി-ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ ഇരയെ വാറങ്കല്‍ ജില്ലയിലെ നര്‍സാംപേട്ടിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി പ്രതികളിലൊരാള്‍ക്ക് പരിചയമുണ്ടായിരുന്നു. എന്നാല്‍ കുട്ടി ഇവരുടെ കൂടെ പോകാന്‍ മടിച്ചപ്പോള്‍ കാറില്‍ ബലമായി കയറ്റി പോവുകയായിരുന്നു. ലോഡ്ജില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാകുന്നതിന് മുമ്പ് പ്രതികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചു.ജയശങ്കര്‍ ഭൂപാലപ്പള്ളി ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടി സംഭവത്തിന്് ശേഷം തന്‍രെ ഗ്രാമത്തിലേക്ക് മടങ്ങി.

പിന്നീട് അമ്മയോട് സംഭവം വെളിപ്പെടുത്തി. ഉടന്‍ തന്നെ അമ്മ വാറങ്കല്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.പരാതി ലഭിച്ചയുടന്‍ പോലീസ് ലോഡ്ജിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ലോഡ്ജിലെ പ്രതികളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഈ തെളിവുകള്‍ ഉപയോഗിച്ച് മുഖ്യപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍പ്പോയ പ്രതികളെ പിടികൂടാന്‍ തിരച്ചില്‍ തുടങ്ങിയെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്‍തേസര്‍ഗഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *