
ഹെലിന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 11 ഫാക്ടറി തൊഴിലാളികള്‍ ഒലിച്ചു പോയി
യുഎസ്: ഹെലിന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും വന്‍ നാശ നഷ്ടമാണ് ഉണ്ടാക്കിയത്. ടെന്നസി എന്ന സ്ഥലത്ത് ഫാക്ടറിയിലെ തൊഴിലാളികള്‍ 11 പേരാണ് കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയത്. ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ 11 തൊഴിലാളികളാണ് വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയത്. ഇവരില്‍ അഞ്ചുപേരെ മാത്രമേ രക്ഷിക്കാനായുള്ളൂ. അവരില്‍ രണ്ട് പേര്‍ മരിച്ചു. ഇതുവരെ ദുരന്തത്തില്‍പെട്ടവരുടെ ആകെ മരണസംഖ്യയുടെ 150 കടന്നുവെന്നാണ് റിപ്പോര്‍ട്ട്.
ടെന്നസിയിലെ എര്‍വിന്‍ എന്ന ചെറിയ പട്ടണത്തില്‍ വെള്ളിയാഴ്ച ഒഴുകിയെത്തിയ മറ്റ് നാല് പേരെ ഇതുവരെ കണ്ടെത്താ നായിട്ടില്ല, അതിനിടെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ അഭയം തേടിയ കുറെ ആളുകളെ രക്ഷപ്പെടുത്തി. ജീവനക്കാരുടെ ദാരുണമായ നഷ്ടത്തില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുന്നു, ‘കാണാതായവരും മരിച്ചവരും അവരുടെ കുടുംബങ്ങളും ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും ഉണ്ട്. പ്ലാസ്റ്റിക് കമ്പനി സ്ഥാപകന്‍ ജെറാള്‍ഡ് കോണര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മരിച്ചതായി സ്ഥിരീകരിച്ച രണ്ടുപേരും മെക്‌സിക്കന്‍ പൗരന്മാരാണെന്ന് ടെന്നസി ഇമിഗ്രന്റ് ആന്‍ഡ് റെഫ്യൂജി റൈറ്റ്‌സ് കോയലിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ ഷെര്‍മാന്‍-നിക്കോളസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളില്‍ പലരും ശവസംസ്‌കാരച്ചെലവും മറ്റ് ചെലവുകളും വഹിക്കുന്നതിനായി ഓണ്‍ലൈന്‍ ധനസമാഹരണം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.