മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരസ്യ ഏജൻസിക്ക് സർക്കാർ എത്ര തുക നൽകുന്നുവെന്നത് ദുരൂഹം.
പി.ആർ.ഡിയുടെ ബജറ്റ് ശീർഷകത്തിൽ നിന്നാണ് ഇത്തരം കാര്യങ്ങൾക്ക് ഫണ്ട് കൊടുക്കുന്നത്. പരസ്യവും ദൃശ്യ പ്രചരണത്തിനും 29.64 കോടിയും ഫീൽഡ് പബ്ളിസിറ്റിക്ക് 7.44 കോടിയും സ്പെഷ്യൽ പി.ആറിന് 4.61 കോടിയും പി.ആർ.ഡിയുടെ ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതമായി വകയിരുത്തിയിട്ടുണ്ട്.
ഇതിൻ്റെ ഇരട്ടിയിലധികം വരും യത്ഥാർത്ഥ ചെലവ്. ഇത് കൂടാതെയാണ് കിഫ് ബിയും മറ്റ് വിവിധ വകുപ്പുകൾ വഴിയുള്ള പ്രചരണവും. 125 കോടി കിഫ്ബി പരസ്വത്തിനായി ചെലവഴിച്ചുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ മറുപടി നൽകിയിരുന്നു.
റിയാസിൻ്റെ ടൂറിസം വകുപ്പിന് പരസ്യത്തിന് മാത്രം 130.39 കോടി രൂപയാണ് കെ.എൻ. ബാലഗോപാൽ നൽകിയത്. 2021 മെയ് 20 മുതൽ 19-6-24 വരെയുള്ള കണക്കാണിത്. തിരുവനതപുരത്തെ 2 ഏജൻസികളും ന്യൂഡൽഹിയിലും, കൊച്ചിയിലും ഉള്ള ഏജൻസികളും ആണ് ടൂറിസം വകുപ്പിൻ്റെ സ്വന്തം പരസ്യ ഏജൻസികൾ.
തിരുവനന്തപുരത്തെ സ്റ്റാർക്ക്, ഇൻവിസ്, ന്യൂഡൽഹിയിലെ എംഡിനിഷെ എന്നി പരസ്യ ഏജൻസികൾക്കാണ് ടൂറിസം വകുപ്പ് കോടികളുടെ പരസ്യം നൽകിയതെന്ന് മുഹമ്മദ് റിയാസ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.
പി.ആറിന് വേണ്ടി കോടികൾ മുടക്കിയ മറ്റൊരു മന്ത്രി കെ കെ. ശൈലജയാണ്. ആരോഗ്യ വകുപ്പിൻ്റെ പബ്ളിസിറ്റി ശീർഷകത്തിൽ നിന്നും മറ്റ് ആരോഗ്യ മിഷൻ പദ്ധതികളിൽ നിന്നുമായിരുന്നു ശൈലജ ഇതിന് പണം കണ്ടെത്തിയത്.
മൈത്രി പരസ്യ ഏജൻസി ആണ് സർക്കാരിൻ്റെ ഭൂരിഭാഗം വകുപ്പുകളുടെയും പി.ആർ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പുതിയ പരസ്യ ഏജൻസിക്ക് ഏത് വഴിയാണ് പണം നൽകുന്നതെന്ന വിവരവും വൈകാതെ പുറത്ത് വരും. ആയിരം കോടിക്ക് മുകളിൽ പി.ആറിന് വേണ്ടി ചെലവഴിക്കുന്നുണ്ട്.