സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിൻവലിക്കുന്നതിന് തടസ്സം നേരിടും.
അർത്ഥ വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ ശാഖകളിലെ പണം മുഴുവൻ ബാങ്കുകളിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പണം തിരിച്ചെടുത്ത ശേഷമേ ട്രഷറുകളിൽ പണം വിതരണം ചെയ്യാനാകൂ.
ഈ മാസത്തെ സർവീസ് പെൻഷൻ വിതരണം ഇന്നാണ് ആരംഭിക്കുന്നത്. രാവിലെ 11ന് എങ്കിലും പെൻഷൻ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് ട്രഷറി ഡയറക്ടറേറ്റിൽ നിന്നുള്ള അറിയിപ്പ്.