നടൻ ജയംരവിയുമായി ബന്ധപ്പെട്ട വിവാഹ മോചന വിവാദത്തിൽ ഭാര്യ ആർതി തനിക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങൾക്കെതിരെ രംഗത്ത്. ജയംരവി വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ, ആർതി സമൂഹമാധ്യമത്തിലൂടെയാണ് തന്റെ നിലപാട് അറിയിച്ചത്.
ഇൻസ്റ്റാഗ്രാമിൽ ആർതി പോസ്റ്റിട്ട പ്രസ്താവനയിൽ, താൻ കാണിക്കുന്ന നിശബ്ദതയെ ദൗർബല്യമായി കാണരുതെന്ന് വ്യക്തമാക്കി. “സത്യങ്ങൾ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്, എന്നാൽ അതിൽ പ്രതികരിക്കാതിരിക്കാൻ ആണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്,” എന്ന് ആർതി പറഞ്ഞു.
വിവാഹത്തിന്റെ പവിത്രതയെ താൻ ആഴത്തിൽ ബഹുമാനിക്കുന്നുവെന്നും, പൊതുചർച്ചകളിൽ പ്രശ്നങ്ങൾ എത്തിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ജയംരവി താൻ വിവാഹ മോചിതനാകുന്നുവെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇതിന് മുന്നോടിയായി തനിക്ക് അറിയിപ്പോ സമ്മതമോ നൽകിയില്ലെന്നും, ഇക്കാര്യം തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും ആർതി തുറന്നുപറഞ്ഞു.
അതേസമയം, ജയംരവി ഗായിക കെനിഷയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. മക്കളുടെ സംരക്ഷണം തനിക്ക് വേണമെന്നു ജയം രവി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജിയും ജയം രവി നല്‍കിയിട്ടുണ്ട്.