
തായ്‌ലാന്‍ഡില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 25 മരണം
തായ്‌ലാന്‍ഡ്: തായ്‌ലാന്‍ഡില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 25 മരണം. വടക്കന്‍ ബാങ്കോക്കിലെ ഹൈവേയില്‍ വെച്ച് ബസിന്റെ ടയര്‍ പൊട്ടിപ്പോയിരുന്നു. തുടര്‍ന്ന് വാഹനം ഇടിക്കുകയും ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. കംപ്രസ് ചെയ്ത ഗ്യാസിലായിരുന്നു ബസ് ഓടിയത്. ഉതയ് താനി പ്രവിശ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പടെ 44 പേര്‍ ബസില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്ക്.
തീ അണച്ചെങ്കിലും ബസ് പൂര്‍ണ്ണമായി കത്തിയതിനാല്‍ മൃതദേഹങ്ങളുടെ തിരച്ചില്‍ നടത്തുന്നതിന് മുമ്പ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബസിന്റെ ചൂട് കുറയാന്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. ഇത് അപകടത്തിന് ആക്കം കൂട്ടിയെന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉതൈ താനിയില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പോയ ഒരു ബസ്സിന് തീപിടിച്ചു.നിരവധി പേര്‍ മരിക്കുകയും ചിലര്‍ക്ക് പരിക്കുകളും ഉണ്ടായി. ഒരു അമ്മയെന്ന നിലയില്‍, പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബങ്ങളോട് എന്റെ അഗാധമായ അനുശോചനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇരകളുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറ്റോങ്ടര്‍ന്‍ ഷിനവത്ര പറഞ്ഞു.