
Kerala Government News
മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ ഒന്നേമുക്കാൽ കോടി രൂപ അനുവദിച്ചു
സംസ്ഥാനത്ത് രൂക്ഷമായ മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ നടപടിയുമായി സർക്കാർ. ഇപ്പോൾ കിട്ടാനില്ലാത്ത 50 രൂപയുടെ മുദ്രപ്പത്രങ്ങൾ നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിൽനിന്നു കേരളത്തിലേക്കു കൊണ്ടുവരാൻ ഒന്നേ മുക്കാൽ കോടി രൂപ അനുവദിച്ചു.
തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യു കമ്മിഷണർ ജൂലൈയിൽ നികുതി വകുപ്പിനു കത്തു നൽകിയിരുന്നു. എന്നാൽ, മുദ്രപ്പത്രക്ഷാമം രൂക്ഷമായിട്ടും സർക്കാർ അനങ്ങിയിരുന്നില്ല. പകരം 20 രൂപയുടെ പത്രം റീവാലിഡേറ്റ് ചെയ്തു നൽകാനായിരുന്നു നിർദേശം.